Deshabhimani

കീവിസിനെതിരെ ഇന്ത്യക്ക് 22 റൺസിന്റെ തകർപ്പൻ വിജയം; പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കി

INDIA
വെബ് ഡെസ്ക്

Published on Nov 15, 2026, 03:53 PM | 1 min read

മൗണ്ട മം​ഗനൂയി: ന്യൂസിലൻഡിൽ പരമ്പര വിജയവുമായി ചരിത്രമെഴുതി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 48.1 ഓവറിൽ 187 റണ്‍സിന് ഓൾഔട്ടായി. ഗൗതം ഗംഭീർ പരിശീലകനായ ശേഷം വിദേശ മണ്ണിൽ ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.

ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 22 റൺസ് വിജയം സ്വന്തമാക്കിയ ഇന്ത്യ 3–1ന് പരമ്പര നേടി.ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 48.1 ഓവറിൽ 187 റണ്‍സിന് ഓൾഔട്ടായി.ന്യൂസിലൻഡിൽ ആതിഥേയർക്കെതിരെ ഇന്ത്യ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും ചെറിയ സ്കോർ കൂടിയാണിത്.


മറുപടി ബാറ്റിങ്ങിൽ 42 പന്തിൽ 31 റൺസടിച്ച ഡീൻ ഫോക്സ്ക്രോഫ്റ്റാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. മിച്ചൽ സാന്റ്നർ (31 പന്തിൽ 24), നിക്ക് കെല്ലി (45 പന്തിൽ 24), വിൽ യങ് (42 പന്തിൽ 22) എന്നിവരും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പിടിച്ചുനിന്നു. ചെറിയ വിജയലക്ഷ്യമായിരുന്നതിനാൽ സാവധാനമായിരുന്നു ന്യൂസിലൻഡിന്റെ ബാറ്റിങ്. പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ കിവീസിനെ സമ്മർദത്തിലാക്കി


ഏഴു വർഷങ്ങൾക്കു ശേഷമാണ് സ്വന്തം നാട്ടിൽ ന്യൂസീലൻഡ് ഒരു ഏകദിന പരമ്പര തോൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home