Deshabhimani

മദ്യലഹരിയിൽ പിതാവ് ഒന്നരവയസുകാരിയെ തറയിലടിച്ചു കൊന്നു

Child Murder case

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Nov 15, 2026, 03:06 PM | 1 min read

മാവേലിക്കര: മദ്യലഹരിയിൽ പിതാവ് ഒന്നരവയസുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി. അസം സ്വദേശികളായ പരുതോഷ് മുണ്ടേൽ, ഭാര്യ റോൺവാലി എന്നിവരുടെ മകൾ ദീപികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പരുതോഷ് മുണ്ടേലിനെ മാവിലേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.


കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 10.30 ഓടു കൂടിയാണ് ദീപികയെ കുടുംബം മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധിക്കുമ്പോൾ കുട്ടി മരിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരുതോഷിന്റെ കൊടുംക്രൂരത പുറത്തുവന്നത്.


മദ്യലഹരിയിൽ കുട്ടിയെ തറയിലടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒന്നരവയസുകാരിയെ നിരന്തരം ഇയാൾ മർദിച്ചിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും മറ്റാരെങ്കിലും കേസിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിലുൾപ്പടെ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home