ad
Deshabhimani

print edition തിരിച്ചടിച്ച്‌ കിവീസ്‌ ; ഇന്ത്യയെ ഏഴ്‌ വിക്കറ്റിന്‌ 
തോൽപ്പിച്ചു

India New Zealand Cricket

ഇന്ത്യക്കെതിരെ ജയം നേടിയശേഷം ന്യൂസിലൻഡ് താരം ഡാരിൽ മിച്ചെൽ

വെബ് ഡെസ്ക്

Published on Jan 15, 2026, 12:00 AM | 1 min read


രാജ്‌കോട്ട്‌

ഡാരിൽ മിച്ചെലിന്റെ സെഞ്ചുറിക്കരുത്തിൽ തകർപ്പൻ തിരിച്ചുവരവുമായി ന്യൂസിലൻഡ്‌. രണ്ടാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഏഴ്‌ വിക്കറ്റ്‌ ജയത്തോടെ കിവീസ്‌ പരമ്പരയിൽ 1–1ന്‌ ഒപ്പമെത്തി. 117 പന്തിൽ പുറത്താകാതെ 131 റണ്ണടിച്ച്‌ കളിയിലെ താരമായ മിച്ചെലിന്റെ ഇന്നിങ്സിൽ 11 ഫോറും രണ്ട്‌ സിക്‌സറും അകമ്പടിയായി. വിൽ യങുമൊത്ത്‌(87) മൂന്നാം വിക്കറ്റിൽ നേടിയ 162 റൺ കളിയുടെ ഗതി മാറ്റി. ഇന്ത്യക്കായി കെ എൽ രാഹുൽ നേടിയ സെഞ്ചുറി(112) പാഴായി.


സ്‌കോർ: ഇന്ത്യ 284/7, ന്യൂസിലൻഡ്‌ 286/3 (47.3)


ഓപ്പണർമാരായ ഡെവൻ കോൺവെയെയും(16) ഹെൻറി നിക്കോൾസിനെയും(10) നഷ്‌ടമായശേഷമാണ്‌ എട്ടാം സെഞ്ചുറി നേടിയ മിച്ചെലും യങും തകർത്തടിച്ചത്‌. യങ് പുറത്തായെങ്കിലും ഗ്ലെൻ ഫിലിപ്‌സ്‌ (32) വിജയത്തിൽ മിച്ചെലിന്‌ കൂട്ടായി. 2017നുശേഷമാണ്‌ ന്യൂസിലൻഡ്‌ ഇന്ത്യയിൽ കളി ജയിക്കുന്നത്‌. തുടർച്ചയായി എട്ട്‌ തോൽവിക്കുശേഷമുള്ള ജയം.


ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി രോഹിത്‌ ശർമയും(24) ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും(56) നല്ല തുടക്കം നൽകി. വിരാട്‌ കോഹ്‌ലിക്കും(23) ശ്രേയസ്‌ അയ്യർക്കും(8) സ്‌കോർ ഉയർത്താനായില്ല. എട്ടാം സെഞ്ചുറി നേടിയ രാഹുലും രവീന്ദ്ര ജഡേജയും(27) ചേർന്ന്‌ 73 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിതീഷ്‌ കുമാർ റെഡ്ഡി 20 റൺ നേടി. പരമ്പര ജേതാക്കളെ നിർണയിക്കുന്ന അവസാന മത്സരം ഞായറാഴ്‌ച ഇൻഡോറിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home