ad
Deshabhimani

print edition ജയം തുടരാൻ ഇന്ത്യ

India New Zealand Cricket

ഒന്നാം ട്വന്റി20 മത്സരത്തിനിടെ സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Jan 23, 2026, 04:14 AM | 1 min read


റായ്‌പുർ

ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിൽ ജയം തുടരാൻ ഇന്ത്യ. റായ്‌പുരിൽ രാത്രി ഏഴ്‌ മണിക്കാണ്‌ രണ്ടാമത്തെ കളി. അഞ്ച്‌ മത്സര പരന്പരയിലെ ആദ്യ കളി ഇന്ത്യ 48 റണ്ണിന്‌ ജയിച്ചിരുന്നു.


മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസണാണ്‌ കളിയിലെ ശ്രദ്ധാകേന്ദ്രം. നാഗ്‌പുരിൽ മികച്ച തുടക്കം കിട്ടിയിട്ടും മുപ്പത്തൊന്നുകാരന്‌ അത്‌ മുതലാക്കാനായില്ല. പത്ത്‌ റണ്ണെടുത്താണ്‌ പുറത്തായത്‌.


ഇഷാൻ കിഷനും അവസരം പാഴാക്കി. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ മികവ്‌ കണ്ടെത്തിയതാണ്‌ ആശ്വാസം. ഇടംകൈയൻ ഓപ്പണർ അഭിഷേക്‌ ശർമയുടെ തകർപ്പൻ പ്രകടനമാണ്‌ ജയമൊരുക്കിയത്‌. റിങ്കു സിങ്ങിന്റെ തിരിച്ചുവരവും മികച്ചതായി. ടീമിൽ മാറ്റങ്ങളുണ്ടാകില്ല.


മറുവശത്ത് ന്യൂസിലൻഡ് ബാറ്റിങ് നിരയിൽ ഗ്ലെൻ ഫിലിപ്-സ് മാത്രമാണ് പൊരുതിക്കളിച്ചത്. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും തിളങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home