ഇന്ത്യക്ക് 4 വിക്കറ്റ് ജയം


Sports Desk
Published on Jul 17, 2025, 03:23 AM | 1 min read
സതാംപ്‌ടൺ
ഇംഗ്ലണ്ടുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് ജയം. 259 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ ജയം നേടി. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ 1–0ന് മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റണ്ണാണെടുത്തത്.
ഓൾ റൗണ്ടർ ദീപ്തി ശർമയുടെയും (64 പന്തിൽ 62) ജമീമ റോഡ്രിഗസിന്റെയും (54 പന്തിൽ 48) പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പ്രതിക റാവൽ 36 റണ്ണെടുത്തു. സ്-മൃതി മന്ദാന 28 റണ്ണിന് പുറത്തായി. 14 പന്തിൽ 20 റണ്ണുമായി അമൻജോത് കൗർ പുറത്താകാതെനിന്നു. 83 റണ്ണെടുത്ത സോഫിയ ഡങ്ക്‌ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.
രണ്ടാം ഏകദിനം ശനിയാഴ്ച നടക്കും










0 comments