print edition വനിതകൾക്ക് ഓസീസ്, പുരുഷ ടീം അയർലൻഡിനോട്; ജയം ഉറപ്പിക്കാൻ ഇന്ത്യ

ലോർഡ്‌സ്: ക്രിക്കറ്റിൽ ഇന്ത്യയുടെ പുരുഷ–വനിതാ ടീമുകൾക്ക് ഇന്ന് നിർണായക ദിവസം. വനിതാ ട്വന്റി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് കളി. ലോർഡ്‌സിൽ രാത്രി ഏഴിനാണ് മത്സരം. സെമിയിലെത്താൻ ഇൗ കളി ജയിക്കണം. ഗ്രൂപ്പ് ‘എ’യിൽ ഓസീസിന് എട്ട് പോയിന്റുണ്ട്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ആറ് പോയിന്റ്.
ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കളിയും ഇന്നുണ്ട്. ഗ്രൂപ്പ് ‘ബി’യിൽനിന്ന് ഇംഗ്ലണ്ട് മാത്രമാണ് സെമിയിലെത്തിയത്.
ട്വന്റി20 പരമ്പരയിൽ അയർലൻഡിനോട് തോറ്റ ആഘാതത്തിലാണ് പുരുഷ ടീം. ആദ്യ കളി 34 റണ്ണിനാണ് അയർലൻഡ് ജയിച്ചത്. അവസാന മത്സരം അയർലൻഡിലെ ബെൽഫാസ്‌റ്റ് സിവിൽ സർവീസ് ക്ലബ്ബ് സ്‌റ്റേഡിയത്തിൽ വൈകീട്ട് ആറിനാണ്. ശ്രേയസ് അയ്യർ ക്യാപ്‌റ്റനായി അരങ്ങേറിയ മത്സരത്തിലെ തോൽവി ഇന്ത്യൻ ടീമിനെ ഞെട്ടിച്ചു.










0 comments