കിവീസിനെ എറിഞ്ഞിടാൻ ഇന്ത്യ: തീക്കറ്റായി ബുമ്ര; ആദ്യ ടെസ്റ്റിൽ മികച്ച തുടക്കം

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വെല്ലിങ്ടണിലെ ബേസിൽ റിസർവിലെ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യൻ ബോളർമാർ കിവീസിനെ ഞെട്ടിച്ചു. മൂന്ന് വിക്കറ്റുമായി പേസർ ബുമ്ര തിളങ്ങി തുടക്കത്തിൽ തന്നെ കിവീസന്‍റെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ എറിഞ്ഞിട്ടത്. നിലവിൽ 31 ഓവറിൽ 81/5 എന്ന നിലയിലാണ് ടീം.
വെല്ലിങ്ടണിൽ തകർച്ചയോടെയാണ് ന്യൂസീലൻഡ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ കിവീസ് ക്യാപ്‌റ്റൻ ടോം ലാതന്റെ (0) കുറ്റി ബുമ്ര തെറിപ്പിച്ചു. പിന്നാലെ കോൺവെയെ (4) അൻഷുൽ കാംബോജ് മടക്കിയതോടെ 12/2 എന്ന നിലയിലേക്ക് ന്യൂസിലൻഡ് പരുങ്ങി. തുടർന്നെത്തിയ ഡാരിൽ മിച്ചെൽ (1), ടോം ബ്ലൻഡൽ (5) ബുമ്രയ്ക്ക് മുന്നിൽ കുരങ്ങി. രചിൻ രവീന്ദ്രയെ (15) ആകാശ് ദീപ് സിങും മടക്കി.
ഹെൻറി നിക്കോൾസ് മാത്രമാണ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ച് നിന്നത്. നിലവിൽ ഹെൻറി നിക്കോൾസും (43) ഗ്ലെൻ ഫിലിപ്‌സുമാണ് (10) ക്രീസിൽ. വെല്ലിങ്ടണിൽ പേസ് ബൗളർമാരുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. 85 ശതമാനം വിക്കറ്റുകളും പേസർമാർ കൊയ്‌തതായാണ് ചരിത്രം. ആദ്യം പന്തെറിഞ്ഞ ടീമിനായിരുന്നു കൂടുതൽ വിജയം.
ഇന്ത്യ ട്വന്റി20 പരമ്പര 3–2നും ഏകദിന പരമ്പര 3–1നും നേടിയ ആത്മവിശ്വാസത്തിലാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ നിലനിർത്താൻ പരമ്പര ജയം അനിവാര്യമാണ്. നിലവിൽ ഇന്ത്യ നാലാംസ്ഥാനത്താണ്. എന്നാൽ ന്യൂസിലൻഡിൽ ഇന്ത്യയുടെ ടെസ്‌റ്റ് റെക്കോഡ് പരിതാപകരമാണ്. അവസാന ടെസ്‌റ്റ് ജയിച്ചത് 2009ൽ ഹാമിൽടണിലാണ്. എം എസ് ധോണി ക്യാപ്‌റ്റനായ ടീം 10 വിക്കറ്റിന് ജയിച്ചു. അരനൂറ്റാണ്ടിനിടെയുണ്ടായ ആദ്യ ജയമായിരുന്നു അത്. 2009ൽ ഇന്ത്യ 1–0ന് പരമ്പര നേടുകയും ചെയ്‌തു. അതിനുമുമ്പ് 1968ലെ ആദ്യ പര്യടനത്തിൽ 3–1ന് ജയിച്ചത് മാത്രമാണ് നേട്ടമായുള്ളത്. കഴിഞ്ഞ 58 വർഷത്തിനിടെ ന്യൂസിലൻഡിൽ 25 ടെസ്‌റ്റ് കളിച്ചതിൽ അഞ്ച് ജയം മാത്രം.








0 comments