ad
Deshabhimani

ബാറ്റിങ് തകർച്ച ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു; മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി: ശുഭ്മൻ ഗിൽ

GILL

ശുഭ്മൻ ഗിൽ

വെബ് ഡെസ്ക്

Published on Jul 17, 2026, 11:03 AM | 1 min read

കാർഡിഫ് : ഇന്ത്യയുടെ മിഡിൽ ഓർഡർ തകർച്ചയാണ് രണ്ടാം ഏകദിനത്തിൽ തോൽവിക്ക് കാരണമായതെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വ്യക്തമാക്കി. 234 റൺസിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ഇന്ത്യ 178/3 എന്ന ശക്തമായ നിലയിൽ നിന്ന് 26 പന്തുകൾക്കിടെ 193/7 ആയി തകർന്നതാണ് മത്സരത്തിലെ നിർണായക വഴിത്തിരിവായത്.


25 ഓവറിന് ശേഷം 300-310 റൺസ് ലക്ഷ്യമിട്ടിരുന്നു. പക്ഷേ മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി, ഗിൽ പറഞ്ഞു. ടോപ്പ് ഓർഡർ മികച്ച തുടക്കം നൽകിയെങ്കിലും ലോവർ മിഡിൽ ഓർഡർ അതിനെ പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും താരം വിമർശിച്ചു.


ടെയ്ൽ എൻഡേഴ്സ് മികച്ച ബാറ്റർമാരല്ലെങ്കിലും, ലോവർ മിഡിൽ ഓർഡറിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നു, വാഷിംഗ്ടൺ സുന്ദറിന്റെ പരിക്ക് ഇന്ത്യയ്ക്ക് ബൗളിംഗിൽ വലിയ നഷ്ടമായി. പ്രധാന ബൗളർമാരെ മാത്രം ആശ്രയിക്കേണ്ടിവന്നത് സമ്മർദ്ദം കൂട്ടിയെന്നും ഗിൽ കൂട്ടിച്ചേർത്തു.


ഇംഗ്ലണ്ടിനായി ജോ റൂട്ട് പുറത്താകാതെ നേടിയ 99 റൺസിന്റെ ഇന്നിങ്‌സ് വിജയത്തിന്റെ അടിത്തറയായി. റൺ റേറ്റ് നിയന്ത്രിച്ച് കളിച്ച റൂട്ട് ഇന്ത്യയ്ക്ക് ഒരവസരവും നൽകാതെയായിരുന്നു ചേസ് നയിച്ചത്. ഇത്തരം ലക്ഷ്യങ്ങളിൽ റൂട്ട് മാസ്റ്ററാണ്, ഗിൽ പ്രശംസിച്ചു.


പ്ലെയർ ഓഫ് ദ മാച്ച് റൂട്ട്, പ്രയാസകരമായ സാഹചര്യങ്ങളിൽ നേടിയ വിജയം ടീമിന്റെ ശക്തിയാണെന്ന് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ അവസാനത്തോളം നിന്നു ജയിക്കുന്നത് നല്ല ടീമുകളുടെ ലക്ഷണമാണ്, റൂട്ട് വ്യക്തമാക്കി. ജൂലൈ 19ന് ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിനം പരമ്പര നിർണയിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home