ad
Deshabhimani

തിരിച്ചുവരവിന് ശ്രീലങ്ക; ഫോളോ ഓണിൽ പൊരുതുന്നു

ind vs sl 2nd test
വെബ് ഡെസ്ക്

Published on Aug 26, 2026, 02:14 PM | 1 min read

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക പൊരുതുന്നു. ലഞ്ചിന്‌ ശേഷം അവസാനം വിവരം ലഭിക്കുമ്പോൾ 44 ഓവറിൽ 179 റൺസിന്‌ 3 വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ.


ആദ്യ ഇന്നിങ്സിൽ 503 റൺസിന്‌ 9 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. മറുപടിയായി ആദ്യ ഇന്നിങ്സിൽ 290 ന് പുറത്തായ ശ്രീലങ്ക ഫോളോ ഓൺ ചെയ്ത രണ്ടാം ഇന്നിങ്സിൽ ഇപ്പോഴും 34 റൺസ് പിന്നിലാണ്.


പസിന്ദു സൂര്യബന്ധാര 83 റൺസുമായും ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ ഒരു റൺസുമായും ക്രീസിലുണ്ട്. ലഹിരു ഉദാരയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയിരുന്നു.


കമിൽ മിഷാരയെ 32 റൺസിന് പുറത്താക്കി രവീന്ദ്ര ജഡേജയാണ് രണ്ടാം വിക്കറ്റ് നേടിയത്. 55 റൺസെടുത്ത് മികച്ച ഫോമിലേക്ക് ഉയർന്ന കമിന്ദു മെൻഡിസിനെ പ്രസിദ്ധ കൃഷ്ണയും പുറത്താക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home