'എനിക്കായി എല്ലാ വേദികളിലും അവനുണ്ടാകും'; പ്രിയ ആരാധകനെ പരിചയപ്പെടുത്തി അതുൽ നറുകര

തിരുവനന്തപുരം : അതുലിന്റെ പാട്ടുകൾ കേൾക്കാൻ എല്ലാ വേദികളിലും അവരുണ്ടാകും, അതുൽ നറുകരയുടെ പാട്ടുകളെ അത്രമേൽ ഇഷ്ടപ്പെടുന്ന ശങ്കരനും അമ്മയും. ആരംഭസമയത്ത് വീൽച്ചെയറിലാണ് ശങ്കരനെത്തിയിരുന്നതെങ്കിൽ ഇന്ന് അതുലിന്റെ പാട്ട് കേൾക്കാൻ അവൻ പതിയെ നടന്നെത്തുന്നു. അതുലിന്‍റെ പാട്ടുകേള്‍ക്കാന്‍ ലഭിക്കുന്ന ഒരു അവസരവും അവൻ മിസ് ചെയ്യാറില്ല. ദേശാഭിമാനി സംഘടിപ്പിച്ച ഓണപരിപാടിയിൽ എത്തിയതായിരുന്നു ശങ്കരൻ
ഏതൊരു കലാകാരനും ഏറ്റവും പ്രിയപ്പെട്ട, അവർ ഒരിക്കലും മറക്കാത്ത ഒരു ആരാധകനുണ്ടാകും. തന്റെ സംഗീതം ഒരു ആരാധകന്റെ ആരോഗ്യപരിമിതികൾ മറികടക്കുന്നതിൽ പങ്കുവഹിച്ചുവെന്ന് കേൾക്കുന്നതിലും വലുതായി എന്ത് സമ്മാനമാണ് കലാകാരന് ലഭിക്കുക. അങ്ങനെയൊരു മനസുനിറയ്ക്കുന്ന കാഴ്ചക്കാണ് ഗായകൻ അതുൽ നറുകരയുടെ പരിപാടി കാണാൻ തിരുവനന്തപുരത്തെത്തിയ കാഴ്ചക്കാർ സാക്ഷിയായത്. തന്റെ പാട്ടുകളെ അത്രമേൽ ഇഷ്ടപ്പെടുന്ന, ആരോഗ്യപരിമിതികൾ പോലും മറന്ന് ഓടിയെത്തിയ പത്തനംതിട്ട സ്വദേശി ശങ്കരനെക്കുറിച്ച് അതുൽ നറുകര പറഞ്ഞ ഓരോ വാക്കുകളും വേദിയിലെ കാഴ്ചക്കാരെ കണ്ണീരണിയിച്ചു.









0 comments