ad
Deshabhimani

അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് വീണ്ടും വരുന്നു; മൂന്ന് ഫ്രാഞ്ചൈസികൾ പ്രഖ്യാപിച്ചു

afgan premere leauge
വെബ് ഡെസ്ക്

Published on Aug 26, 2026, 02:55 PM | 1 min read

ദുബായ്: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് ട്വന്റി 20 യുടെ ഒരുക്കങ്ങൾ സജീവമാകുന്നു. ഡിസംബർ 27 നാണ് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുക. ദുബായിൽ നടന്ന ചടങ്ങിലായിരുന്നു ഫ്രാഞ്ചൈസികളുടെയും ട്രോഫിയുടെയും ഔദ്യോഗിക പ്രകാശനം


ആദ്യ മൂന്ന് ഫ്രാഞ്ചൈസികളായ ആക്‌സൽ യുണൈറ്റഡ് കാബൂൾ, ബൽഖ് സ്വാനാൻ, കാണ്ഡഹാർ വാരിയേഴ്‌സ് എന്നിവയും ടൂർണമെന്റിന്റെ ട്രോഫിയായ 'കോഹ്-ഇ-സഫറും ’ പ്രഖ്യാപിച്ചു. 'കോഹ്-ഇ-സഫർ’ എന്ന പേരിന് ‘വിജയത്തിന്റെ പർവതം’ എന്നാണ് അർഥം. ടൂർണമെന്റിന്റെ പൂർണ മത്സരക്രമവും വേദികളും പിന്നീട് പ്രഖ്യാപിക്കും.


താരങ്ങളുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 30 ന് ആരംഭിക്കും. ആദ്യ പ്ലെയർ ഡ്രാഫ്റ്റ് സെപ്റ്റംബർ 27 ന് നടക്കും. ശേഷിക്കുന്ന രണ്ട് ഫ്രാഞ്ചൈസികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.


യുവ അഫ്ഗാൻ താരങ്ങൾക്ക് കൂടുതൽ പ്രൊഫഷണൽ അവസരങ്ങൾ ഒരുക്കുകയും രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുകയുമാണ് പുതിയ ലീഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.


2018 ലാണ് അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ നടന്നത്. യുഎഇയിൽ നടന്ന ആ ടൂർണമെന്റിൽ അഞ്ച് ടീമുകളാണ് പങ്കെടുത്തത്. പിന്നീട് ലീഗ് നിർത്തിവെച്ചിരുന്നു. പുതിയ സീസണും യുഎഇയിൽ നടത്താനാണ് നിലവിലെ പദ്ധതി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home