'സോറി ക്യാപ്റ്റൻ, ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം; ചമരി അത്തപ്പട്ടുവിന്റെ പോരാട്ടം ഫലം കണ്ടില്ല' ; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് മിന്നും ജയം. 30 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ വനിതകൾ ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ശ്രീലങ്കൻ ടീം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ കീഴടങ്ങി. 52 റൺസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻനിര രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 221 റൺസ് നേടിയിരുന്നു. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയുടെയും ഷഫാലിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും സുന്ദരമായ ബാറ്റിങ് വിരുന്നൊരുക്കിയ ഷഫാലിയുടെ തുടർച്ച മത്സരത്തിൽ സഹായകരമായി. ഇരട്ടി സന്തോഷമാണ് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്ത വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയുടെ ഫോം വീണ്ടെടുക്കൽ ആരാധകർക്ക് ലഭിച്ചത്. ആധികാരികമായ നാലാമത്തെ വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.










0 comments