ad
Deshabhimani

അഫ്ഗാൻ പരമ്പരയിലെ മികച്ച പ്രകടനം; ഐസിസി ട്വന്റി20 റാങ്കിങിൽ മുന്നേറി ഇന്ത്യൻ താരങ്ങൾ

ICC Ranking

ഇഷാൻ കിഷൻ, സഞ്ജു സാംസൺ, അഭിഷേക് ശർമ| Photo:AFP,Getty Images

വെബ് ഡെസ്ക്

Published on Sep 16, 2026, 07:00 PM | 1 min read

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി പുരുഷ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. പുതിയ റാങ്കിങ് പട്ടികയിൽ ഇഷാൻ കിഷൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഭിഷേക് ശർമ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. സഞ്ജു സാംസണും റാങ്കിങ്ങിൽ മുന്നേറ്റം നടത്തി.


അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച (ഇന്ന്) പുതിയ റാങ്കിങ് പട്ടിക പുറത്തുവന്നത്. ഒന്നാം സ്ഥാനത്തുള്ള ഇഷാൻ കിഷനും രണ്ടാം സ്ഥാനത്തുള്ള അഭിഷേക് ശർമയും തമ്മിൽ 51 റേറ്റിങ് പോയിന്റിന്റെ വ്യത്യാസമാണുള്ളത്.


അഫ്ഗാനെതിരായ ആദ്യ ട്വന്റി20 യിൽ 82 റൺസെടുത്തതോടെയാണ് അഭിഷേക് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. രണ്ടാം മത്സരത്തിൽ 39 റൺസും താരം നേടി.


ഇഷാൻ ജൂലൈയിലാണ് ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷമായിരുന്നു ഇത്. വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ എന്നിവർക്ക് ശേഷം ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ.


സഞ്ജു സാംസണും പുതിയ റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മുന്നേറി 30-ാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 യിൽ 22 പന്തിൽ 57 റൺസെടുത്ത പ്രകടനമാണ് സഞ്ജുവിന് നേട്ടമായത്. അഭിഷേക് ശർമയ്ക്കൊപ്പം 88 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി. ഇന്ത്യ 14.5 ഓവറിൽ ലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.


ബൗളർമാരുടെ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾ മുന്നേറി. വരുണ്‍ ചക്രവർത്തി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ജസ്പ്രീത് ബുംറ ഏഴ് സ്ഥാനങ്ങൾ മുന്നേറി പത്താം സ്ഥാനത്തെത്തി. അർഷ്ദീപ് സിങ് 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തും അക്സർ പട്ടേൽ ആറ് സ്ഥാനങ്ങൾ മുന്നേറി 27-ാം സ്ഥാനത്തുമെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home