ad
Deshabhimani

മുംബൈ ഇന്ത്യൻസിന് മൂന്നാം തോൽവി, ബുമ്രയുടെ ഫോമില്ലായ്മ തിരിച്ചടിയാകുന്നു

മുംബൈ ഇന്ത്യൻസിന് മൂന്നാം തോൽവി, ബുമ്രയുടെ ഫോമില്ലായ്മ തിരിച്ചടിയാകുന്നു

ജസ്പ്രീത് ബുമ്ര

വെബ് ഡെസ്ക്

Published on Apr 13, 2026, 03:48 PM | 1 min read

മുംബൈ : ഐപിഎൽ 2026 സീസണിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടർച്ചയായ മൂന്നാം തോൽവിയാണ് ടീം വഴങ്ങിയത്. ഞായറാഴ്ച സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 18 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി റുഥർഫോർഡ് (71) പുറത്താകാതെ പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനേ സാധിച്ചുള്ളൂ.


മുംബൈയുടെ ബൗളിങ് നിരയുടെ പരാജയമാണ് തോൽവികൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. പ്രത്യേകിച്ച്, മുൻനിര പേസർ ജസ്പ്രീത് ബുമ്രയുടെ ഫോമില്ലായ്മ ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചായി തിളങ്ങിയ ബുമ്രയ്ക്ക്, ഈ ഐപിഎൽ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് നേടാനായില്ല. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും റൺസ് നിയന്ത്രിക്കുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്ന ബുമ്രയുടെ ഫോമില്ലായ്മ മുംബൈയ്ക്ക് തിരിച്ചടിയായി. പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ബൗളിങ് യൂണിറ്റിൽ അടിയന്തര അഴിച്ചുപണി നടത്തേണ്ട സാഹചര്യത്തിലാണ് മുംബൈ ഇന്ത്യൻസ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home