ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനെ ബെൻ സ്‌റ്റോക്‌സ് നയിക്കും; ടീമിനെ പ്രഖ്യാപിച്ചു

England Cricket/facebook.com/photo
ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ബെൻ സ്‌റ്റോക്‌സ് നയിക്കും. ജൂൺ 20 മുതൽ ആഗസ്‌ത് നാല് വരെയാണ് അഞ്ച് ടെസ്‌റ്റ് പരമ്പര. മൂന്ന് വർഷത്തിനുശേഷം പേസർ ജാമി ഒവർട്ടൺ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. 2022 ജൂണിൽ ന്യൂസിലൻഡിനെതിരെയാണ് ഒവർട്ടൺ ഏക ടെസ്റ്റ് കളിച്ചത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽനിന്നും പരിക്കുകാരണം പിൻമാറിയ പേസർ ക്രിസ് വോക്‌സും മടങ്ങിയെത്തി. ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ പുറത്താണ്. ഇരുവർക്കും പരിക്കാണ്.
ടീം: ബെൻ സ്‌റ്റോക്‌സ് (ക്യാപ്‌റ്റൻ), ഷൊയബ് ബഷീർ, ജോകബ് ബെതെൽ, ഹാരി ബ്രൂക്, ബ്രൈഡൻ കാർസ്, സാം കുക്ക്, സാക് ക്രൗളി, ബെൻ ഡക്കറ്റ്, ജാമി ഒവർട്ടൺ, ഒല്ലി പോപ്, ജോ റൂട്ട്, ജാമി സ്‌മിത്ത്, ജോഷ് ടങ്, ക്രിസ് വോക്‌സ്.
യുവതാരം ശുഭ്‌മാൻ ഗിലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്‌റ്റൻ. പതിനെട്ടംഗ ടീമിൽ മലയാളിതാരം കരുൺ നായരും ഉൾപ്പെട്ടു. എട്ട് വർഷത്തിനുശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. ബി സായ് സുദർശനും അർഷ്‌ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ.
ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്‌ണ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, അർഷ്‌ദീപ് സിങ്.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവർ വിരമിച്ചശേഷമുള്ള ആദ്യ ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യക്ക്. മെയ് മാസമാണ് ക്യാപ്‌റ്റൻ രോഹിത് ടെസ്‌റ്റ് ക്രിക്കറ്റ് നിർത്തിയത്. പിന്നാലെ മുൻ നായകൻ കോഹ്‌ലിയും ഒഴിഞ്ഞു. ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിക്കിടെയായിരുന്നു അശ്വിന്റെ വിരമിക്കൽ.










0 comments