ad
Deshabhimani

ബാബർ അസമിനെ പുറത്താക്കി; ബംഗ്ലാദേശിനെതിരായ പാക് ടീമിനെ പ്രഖ്യാപിച്ചു

Babar Azam.JPG

ബാബർ അസം PHOTO: AFP

വെബ് ഡെസ്ക്

Published on Mar 04, 2026, 06:42 PM | 1 min read

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ സെമിയിലെത്താനാകാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ടീമിൽ വൻ അഴിച്ചുപണി. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്നും മുൻ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കി.


ലോകകപ്പിലെ താരത്തിന്റെ മോശം പ്രകടത്തിനെതിരെ വ്യാപക വിമർശമുയരുന്നതിന് പിന്നാലെയാണ് ടീമിൽ നിന്ന് തഴഞ്ഞത്. ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 91 റൺസ് മാത്രമാണ് 31കാരൻ നേടിയത്. 2025ലെ ഏകദിന മത്സരങ്ങളിലും ബാബർ മോശം ഫോമിലായിരുന്നു. 17 ഇന്നിങ്സുകളിൽ നിന്ന് 34 ശരാശരിയിൽ 544 റൺസ് മാത്രമാണ് നേടിയത്.


പരമ്പരയിൽ ഷഹീൻ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ തിരിച്ചെത്തി. അബ്ദുൾ സമദ്, ഫൈസൽ അക്രം തുടങ്ങിയ യുവതാരങ്ങൾക്കും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. മാർച്ച് 11 മതുൽ 15 വരെ ധാക്കയിലാണ് മത്സരം.


ടീം:ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫൈസൽ അക്രം, ഹാരിസ് റൗഫ്, ഹുസൈൻ തലത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ), സാദ് മസൂദ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ അലി ആ​ഗ, ഷാമിൽ ഹുസൈൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home