ad
Deshabhimani

ദുലീപ് ട്രോഫി ഫൈനൽ: സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് മികച്ച തുടക്കം

Vaibhav

വൈഭവ് സൂര്യവംശി| Photo: PTI

വെബ് ഡെസ്ക്

Published on Sep 06, 2026, 01:13 PM | 1 min read

ചെന്നൈ : ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ മികച്ച തുടക്കവുമായി ഈസ്റ്റ് സോൺ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണിനായി 15കാരൻ വൈഭവ് സൂര്യവംശി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് താരം മുഹമ്മദ് സിറാജിനെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സൂര്യവംശി 37 പന്തിൽ 44 റൺസെടുത്തു.


അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്സ്. സെമിഫൈനലിൽ 92, 40 റൺസ് നേടിയ താരം ഫൈനലിലും മികച്ച ഫോമിന് തുടർച്ച നൽകി. സിറാജ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു സൂര്യവംശിയുടെ വെടിക്കെട്ട്. ഓഫ് സ്റ്റംപിന് പുറത്തേക്ക് വന്ന പന്ത് പോയിന്റ് ഭാഗത്തേക്ക് തിരിച്ച് ബൗണ്ടറിയിലെത്തിച്ച താരം തൊട്ടടുത്ത പന്തിൽ ലോങ് ഓഫിന് മുകളിലൂടെ സിക്‌സും നേടി. ഓവറിലെ അവസാന പന്തും ബൗണ്ടറിയിലെത്തിച്ചു.


പുറത്താകുന്നതിന് മുമ്പ് അഭിമന്യു ഈശ്വരനൊപ്പം 14.4 ഓവറിൽ 100 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും സൂര്യവംശി പടുത്തുയർത്തി. സൗത്ത് സോൺ നിരയിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി കളിച്ച മുഹമ്മദ് സിറാജും ദേവ്ദത്ത് പടിക്കലും ഉൾപ്പെട്ടു.


ലങ്കയ്‌ക്കെതിരായ മികച്ച ഫോമിന് പിന്നാലെയാണ് പടിക്കൽ ഫൈനലിനിറങ്ങുന്നത്. സന്നാഹ മത്സരത്തിലടക്കം 142, 167, 117 എന്നിങ്ങനെ തുടർച്ചയായി മൂന്ന് സെഞ്ചുറികളാണ് പടിക്കലിന്റെ അവസാന മത്സരങ്ങളിലെ ശ്രദ്ധേയമായ പ്രകടനം. കിഴക്കൻ മേഖലയിൽ ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ മാറ്റമില്ല. ദക്ഷിണ മേഖല നാല് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. സിറാജിനും പടിക്കലിനുമൊപ്പം ത്രിപുരാന വിജയ്, സിവി മിലിന്ദ് എന്നിവരും ടീമിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home