ad
Deshabhimani

നിവിന്റെ ആദ്യ 250 കോടി, മമിതയ്ക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ; കത്തിക്കയറി ബെത്‌ലഹേം കുടുംബ യൂണിറ്റ്

bku 250 cr club
വെബ് ഡെസ്ക്

Published on Sep 06, 2026, 12:32 PM | 2 min read

കൊച്ചി: ഓണം റിലീസായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസിന്റെ 16ാം ദിവസത്തോടെ ചിത്രം 250 കോടി ക്ലബ്ബിൽ കടന്നു. ഏറ്റവും പുതിയ ട്രാക്കിങ് കണക്കുകൾ പ്രകാരം ആഗോള കളക്ഷൻ 253 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറി.


ആദ്യദിവസം മുതൽ തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ നേടിയ ചിത്രത്തിന് രണ്ടാം വാരവും കടന്ന് മൂന്നാം വാരത്തിലേക്കും എത്തിയിട്ടും തിരക്ക് കുറഞ്ഞിട്ടില്ല. 16ാം ദിവസം ഇന്ത്യയിൽ മാത്രം ഏഴുകോടിയോളം നെറ്റ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 15ാം ദിവസത്തെ അപേക്ഷിച്ച് കളക്ഷനിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ത്യയിലെ മൊത്തം നെറ്റ് കളക്ഷൻ 115 കോടിക്ക് മുകളിലെത്തി.


കേരളത്തിലാണ് ചിത്രത്തിന്റെ കരുത്ത് ഏറ്റവും വ്യക്തമായത്. 15 ദിവസം കൊണ്ട് കേരളത്തിൽ മാത്രം 100 കോടി ഗ്രോസ് കടന്ന ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ മലയാള ചിത്രങ്ങളിലൊന്നായും സിനിമ ഇടംപിടിച്ചു.


വിദേശ വിപണിയും ചിത്രത്തിന് വലിയ കരുത്തായി. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഓവർസീസ് കളക്ഷൻ 110 കോടിക്ക് മുകളിലെത്തിയിരുന്നു. കേരളത്തിനപ്പുറം തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തതോടെ മൂന്നാം വാരത്തിലും കളക്ഷൻ മുന്നോട്ട് പോകുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. 200 കോടി ക്ലബ്ബിലെ നിവിന്റെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ വിജയത്തിൽ കുടുംബപ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നിവിൻ നന്ദി പറഞ്ഞിരുന്നു. സംവിധായകൻ ഗിരീഷ് എ ഡിയുടെ കഥപറച്ചിലും സിനിമയുടെ സ്വഭാവവുമാണ് പ്രേക്ഷകരെ വീണ്ടും വീണ്ടും തിയേറ്ററിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.


മമിത ബൈജുവിനും ഈ വിജയം ശ്രദ്ധേയമായ നേട്ടമാണ് സമ്മാനിച്ചത്. 2026ൽ 200 കോടി പിന്നിടുന്ന മൂന്ന് സിനിമകളുടെ ഭാഗമായ ഏക ഇന്ത്യൻ നടിയായി മമിത മാറിയെന്നാണ് റിപ്പോർട്ടുകൾ. ‘ജനനായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയ്ക്ക് പിന്നാലെയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഈ നേട്ടത്തിലേക്ക് എത്തിയത്.


ചിത്രത്തിന്റെ വിജയത്തിന് സിനിമാലോകത്തുനിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. കമൽഹാസൻ നിവിൻ പോളിയെയും മമിത ബൈജുവിനെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും നേരിൽ കണ്ട് അഭിനന്ദിച്ചു. നടി രുക്മിണി വസന്തും കുടുംബത്തോടൊപ്പം സിനിമ കണ്ടെന്നും ഏറെ ആസ്വദിച്ചെന്നും പ്രതികരിച്ചിരുന്നു.


ആഗസ്ത് 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിവസം ലോകമെമ്പാടുമായി 15 കോടിയിലധികം കളക്ഷനായിരുന്നു ലഭിച്ചത്. പിന്നീട് മികച്ച പ്രതികരണവും വാക്ക് ഓഫ് മൗത്തും കുടുംബപ്രേക്ഷകരുടെ തിരക്കും ചേർന്നതോടെ ഓരോ ദിവസവും കളക്ഷൻ ഉയർന്നു. മൂന്നാം വാരത്തിലേക്കെത്തിയിട്ടും സിനിമയുടെ മുന്നേറ്റം തുടരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.


ഇനി ബോക്സ് ഓഫീസിലെ അടുത്ത ലക്ഷ്യം എത്രയെന്നതാണ് ആരാധകർ നോക്കുന്നത്. 250 കോടി പിന്നിട്ടതോടെ മലയാള സിനിമയുടെ എക്കാലത്തെയും വലിയ കളക്ഷൻ പട്ടികയിൽ കൂടുതൽ മുന്നിലെത്താനുള്ള സാധ്യതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ മുന്നിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home