ബ്രെവിസ് സെഞ്ചുറിയിൽ ദക്ഷിണാഫ്രിക്ക


Sports Desk
Published on Aug 13, 2025, 12:01 AM | 1 min read
ഡാർവിൻ (ഓസ്‌ട്രേലിയ)
ഡെവാൾഡ് ബ്രെവിസിന്റെ വെടിക്കെട്ടിൽ തകർന്ന് ഓസ്‌ട്രേലിയ. ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 53 റണ്ണിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. 56 പന്തിൽ 125 റണ്ണുമായി പുറത്താകാതെനിന്ന ബ്രെവിസാണ് വിജയശിൽപ്പി. ഇതോടെ പരമ്പര 1–1 എന്ന നിലയിലായി.
ബ്രെവിസിന്റെ സെഞ്ചുറിക്കരുത്തിൽ ഏഴിന് 218 റണ്ണാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ഓസീസ് 17.4 ഓവറിൽ 165ന് പുറത്തായി.ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി. 57 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. എന്നാൽ ബ്രെവിസ് എത്തിയതോടെ കളി മാറി. ഒരറ്റത്ത് ട്രിസ്‌റ്റൺ സ്‌റ്റബ്‌സിനെ (22 പന്തിൽ 31) നിർത്തി ഇരുപത്തിരണ്ടുകാരൻ തകർത്തടിച്ചു. എട്ട് സിക്‌സറും 12 ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ഒമ്പതാം മത്സരം കളിക്കുന്ന ബ്രെവിസിന്റെ ആദ്യ സെഞ്ചുറിയാണിത്. 52 പന്തിലാണ് മൂന്നക്കം കണ്ടത്.










0 comments