ഹൈദരാബാദിനെതിരെ ധോണി കളിക്കണം; ആദിത്യ താരെ

എം എസ് ധോണി
മുംബൈ : സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എംഎസ് ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പർ കിങ്‌സിന് അനിവാര്യമാണെന്ന് മുൻ മുംബൈ താരം ആദിത്യ താരെ. യുവതാരങ്ങൾ കൂടുതലുള്ള ചെന്നൈ നിരയിൽ, സമ്മർദ്ദഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ധോണി ശാരീരികക്ഷമത നേടിയെങ്കിൽ ഏത് റോളിലായാലും അദ്ദേഹം ഹൈദരാബാദിനെതിരെ കളിക്കണം. 20 ഓവറും വിക്കറ്റ് കീപ്പറായി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ്ങിനെ ബഹുമാനിക്കുന്നു, പക്ഷേ ചെന്നൈയ്ക്ക് ഇപ്പോൾ ആവശ്യം ധോണിയുടെ അനുഭവസമ്പത്താണ്, താരെ പറഞ്ഞു.
ഋതുരാജ് ഗെയ്‌ക്‌വാദിനും ബൗളർമാർക്കും ധോണിയുടെ കൃത്യമായ നിർദ്ദേശങ്ങൾ വലിയ കരുത്താണ്. കാർത്തിക് ശർമ്മ, പ്രശാന്ത് വീർ തുടങ്ങിയ നവാഗതർക്ക് ധോണിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി നാല് പോയിന്റ് നേടിയ ടീം പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഷുബ്മാൻ ഗില്ലിന്റെ പ്രകടനത്തെയും, 180 റൺസ് പിന്തുടരുമ്പോൾ ഗില്ലിന്റെ ഷോട്ട് സെലക്ഷൻ മികച്ചതായിരുന്നു എന്ന് താരെ പറഞ്ഞു.










0 comments