ലോകകപ്പിനിടെ പാക് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; നടപടി

പാകിസ്ഥാൻ ക്രിക്കറ്റ് ടീം| PHOTO: AFP
കൊളംബോ: ട്വന്റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ പുതിയ വിവാദത്തിൽ അകപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ലോകകപ്പിനിടെ ഹോട്ടലിലെ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയെന്നാണ് പുതിയ റിപ്പോർട്ട്. സൂപ്പർ എട്ട് റൗണ്ടിൽ ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിനു മുമ്പാണ് സംഭവം. താരത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെതിരെ വൻ തുക പിഴ ഈടാക്കിയെന്നാണ് റിപ്പോർട്ട്.
കാൻഡിയിലെ ഹോട്ടൽ ഗോൾഡൻ ക്രൗണിലെ ജീവനക്കാരിയോടാണ് പാക് താരം മോശമായി പെരുമാറിയത്. ജീവനക്കാരി ബഹളം വെച്ചതോടെ മറ്റുള്ളവർ ഓടെയെത്തിയെന്നും വിഷയത്തിൽ ഇടപ്പെട്ട ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തി സംഭവം ഒതുക്കുകയായിരുന്നെന്നും ടെലികോം ഏഷ്യ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. മോശം പെരുമാറ്റത്തിന് താരത്തിന് പിഴ ചുമത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ശിക്ഷാ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുൻപാകെ താരം ഹാജരാകേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്രീലങ്കയ്ക്കെതിരെ അഞ്ച് റൺസിന്റെ വിജയം നേടിയെങ്കിലും പാകിസ്ഥാന് സെമിയിലെത്താൻ സാധിച്ചില്ല. കുറഞ്ഞ നെറ്റ് റൺറേറ്റാണ് ടീമിന് തിരിച്ചടിയായത്. ഇതോടെ പാക് താരങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി പിസിബി രംഗത്തെത്തിയുന്നു. ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം ബോർഡ് പിഴ ചുമത്തി.









0 comments