Deshabhimani

സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദർഭയ്ക്ക് ലീഡ്

Cricket Bat Ball
വെബ് ഡെസ്ക്

Published on Oct 29, 2026, 06:04 PM | 1 min read

നാഗ്പൂർ: സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 265 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥർ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. വിദർഭ ആദ്യ ഇന്നിങ്സിൽ 411 റൺസാണ് നേടിയത്.


ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. സ്കോർ 144ൽ നിൽക്കെ 52 റൺസെടുത്ത എ കെ ആകർഷിന്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ 72 റൺസെടുത്ത എസ് എസ് അക്ഷയും മടങ്ങി. ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് പിറന്നു.


എന്നാൽ മന്ഥർ ഗോദ്മരെയുടെ പന്തിൽ 19 റൺസെടുത്ത ഗോവിന്ദ് ദേവ് പൈ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. അഹ്മദ് ഇമ്രാൻ 40 റൺസുമായി മടങ്ങി. 46 റൺസെടുക്കുന്നതിനിടയിലാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. ഇതിൽ അഞ്ചും വീഴ്ത്തിയത് മന്ഥർ ഗോദ്മരെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home