മമ്മൂട്ടി ക്ഷണിച്ചു; ഡിവൈഎഫ്ഐ - എസ്എഫ്ഐ നേതാക്കൾ സൗഹൃദ കൂടിക്കാഴ്ചയ്ക്ക് എത്തി

മമ്മൂട്ടി ഡിവൈഎഫ്ഐ - എസ്എഫ്ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു| Photo: Screengrab
തിരുവനന്തപുരം : മമ്മൂട്ടിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയിലെത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, സെക്രട്ടറി എം വിജിന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവരുമായാണ് സൗഹൃദ സംഭാഷണം നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയം, മതം, സംസ്കാരം, സിനിമ, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആശയങ്ങളും പങ്കുവച്ചു.
വ്യക്തിപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല മമ്മൂട്ടി നേതാക്കളെ ക്ഷണിച്ചതെന്നും കേരളത്തിലും രാജ്യത്തും എസ്എഫ്ഐ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് കൂടിക്കാഴ്ചയെ കാണുന്നതെന്നും നേതാക്കൾ പറഞ്ഞു.








0 comments