കർണാടകയിൽ പാൽവില കൂടും; നവംബർ ഒന്നുമുതൽ എട്ട് രൂപ വരെ വർദ്ധനവ്

ബംഗളുരു: കർണാടകയിൽ പാൽവില വർധിപ്പിക്കാൻ മന്ത്രിസഭയുടെ തീരുമാനം. ഒറ്റയടിക്ക് ലിറ്ററിന് എട്ടുരൂപവരെ കൂടും. നവംബർ ഒന്നുമുതൽ പുതുക്കിയ നിരക്കാണ്. വർധനവിൽ കർഷകർക്ക് ഏഴു രൂപയും സഹകരണ സംഘങ്ങൾക്ക് ഒരു രൂപയുമാണ് അധികം ലഭിക്കുന്ന.
ലിറ്ററിന് കുറഞ്ഞത് 10 രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. ഇതോടെ നീല കവറിൽ ലഭിക്കുന്ന ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും.
ഓറഞ്ച് കവറിൽ ലഭിക്കുന്ന പാലിന് ലിറ്ററിന് 62 രൂപയാകും വില. ലിറ്ററിന് അഞ്ച് രൂപയാണ് സർക്കാരിന് കിട്ടുന്ന ഇൻസെന്റീവ്. കർഷകർക്ക് സഹായകമാകുമെങ്കിലും ഒറ്റയടിക്കുള്ള ഈ വർദ്ധനവ് ഉപഭോക്താക്കളെ സാരമായി ബാധിക്കും.








0 comments