തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു

തിരുവനന്തപുരം സെൻട്രൽ ജയിൽ
തിരുവനന്തപുരം : സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വധക്കേസിൽ പ്രതിയായ ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അസുഖബാധിതനായിരുന്ന ശ്രീനിവാസന് ക്ഷയരോഗം (ടിബി) ഉണ്ടോയെന്ന സംശയത്തെത്തുടർന്ന് ഒബ്സെർവഷൻ സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്.
രാത്രി 9.15ഓടെ സെല്ലിൽനിന്ന് ശബ്ദം കേട്ടതിനെത്തുടർന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്തി ഇയാളെ താഴെയിറക്കി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിവാസൻ. നേരത്തേ തിരുവനന്തപുരം ഓപ്പൺ ജയിലിലായിരുന്ന ഇയാൾ അവിടെനിന്ന് ജയിൽചാടാൻ ശ്രമിച്ചതിനെത്തുടർന്നാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.









0 comments