Deshabhimani

ഹോർമൂസിൽ മൂന്ന്‌ എണ്ണക്കപ്പലുകൾക്ക്‌ തീപിടിച്ചു

Hormuz

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 29, 2026, 06:59 PM | 1 min read

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. മൈനുകളിൽതട്ടിയാണ്‌ അപകടമുണ്ടായതെന്ന്‌ ഇറാന്റെ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.


ഹോർമൂസിൽ സ്ഥാപിച്ചിരുന്ന മൈനുകളെല്ലാം നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടതിന്‌ പിന്നാലെയാണ്‌ കപ്പലുകൾക്ക്‌ തീപിടിച്ചത്‌.


കടലിടുക്കിലെ അനധികൃതമായ തെക്കൻ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക്‌ മൈനുകളിൽ തട്ടി വൻ സ്ഫോടനത്തോടെ തീപിടിക്കുകയായിരുന്നുവെന്ന്‌ ഇറാൻ ഇസ്ലാമിക്‌ റവല്യൂഷണറി ഗാർഡ്‌ വ്യക്തമാക്കി.


ഈ കപ്പലുകൾ റഡാറുകളും നാവിഗേഷൻ സംവിധാനങ്ങളും പൂർണമായി ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും അവർ അറിയിച്ചു. ഏത് രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്ന്‌ വ്യക്തമാക്കിയിട്ടില്ല.


കടലിടുക്കിൽ ഒരു കപ്പലിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസി അറിയിച്ചിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോർമൂസ് കടലിടുക്കിൽ നിന്ന്‌ അമേരിക്കൻ ചാര ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home