Deshabhimani

എയിംസിന്‌ കോഴിക്കോട്ട്‌ സ്ഥലം ഏറ്റെടുത്തത്‌ മറച്ചുവച്ച്‌ ആരോഗ്യമന്ത്രി

K Muraleedharan
വെബ് ഡെസ്ക്

Published on Oct 29, 2026, 06:52 PM | 1 min read

തിരുവനന്തപുരം: എയിംസ്‌ സ്ഥാപിക്കുന്നതിന്‌ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ വന്നപ്പോൾ കോഴിക്കോട്‌ കിനാലൂരിൽ സ്ഥലം ഏറ്റെടുത്തത്‌ മറച്ചുപിടിച്ച്‌ മന്ത്രി കെ മുരളീധരൻ. സഭയിൽനിന്ന്‌ ഇതിൽ പ്രതിഷേധം ഉയർന്നെങ്കിലും മറുപടി പറയാൻ അദ്ദേഹം തയ്യാറായുമില്ല.


വിഷയം സഭയിലുയർത്താൻ മറ്റ്‌ അംഗങ്ങളെ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും അനുവദിച്ചില്ല. ആലപ്പുഴ ജില്ലയിലെ സ്ഥലം പരിഗണിക്കണമെന്ന ജി സുധാകരന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ്‌ വിവിധ ജില്ലകളിൽ സ്ഥലം നോക്കുന്നത്‌ മുരളീധരൻ പറഞ്ഞത്‌.


2017-ൽ കിനാലൂരിലുള്ള കെഎസ്ഐഡിസിയുടെ ഭൂമി എയിംസിനായി ശുപാർശ ചെയ്‌തതായി സമ്മതിച്ച മുരളീധരൻ യുഡിഎഫ്‌ സർക്കാർ ഇത്‌ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി പറയുന്നുണ്ട്‌. വിവിധ ജില്ലകളിലായി കണ്ടെത്തിയ പത്ത് സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിനോട് ചേർന്നുള്ള ഭൂമി ഏറ്റവും അനുയോജ്യമാണെന്ന അഭിപ്രായമുണ്ട്‌. കോട്ടയം വെള്ളൂർ കെപിപിഎൽ ഭൂമി, കാസർകോട്‌ പെരിയ–പനയാൽ പ്രദേശത്ത് പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമി, തൃശൂർ ചാലക്കുടി എന്നിവ കലക്ടർമാർ നിർദേശിച്ചതായും മന്ത്രി പറഞ്ഞു. അപ്പോഴും കോഴിക്കോട്ട്‌ ഇതിനായി ഭൂമി ഏറ്റെടുത്തത്‌ മന്ത്രി മറച്ചുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home