Deshabhimani

അരാഷ്ട്രീയ പോസ്റ്റുകൾ വരെ നീക്കം ചെയ്യുന്നു; ഡിലീറ്റ് ചെയ്തത് ലക്ഷക്കണക്കിന് പോസ്റ്റുകൾ: ധ്രുവ് റാഠി

Dhruv.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 06:38 PM | 1 min read

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ നിന്ന് ലക്ഷക്കണക്കിന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതായി ധ്രുവ് റാഠി. കേന്ദ്രസർക്കാരിനെയും നരേന്ദ്ര മോദിയെയും വിമർശിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു.


എന്നാൽ മോദിയുടെ പേര് പരാമർശിക്കുന്ന അരാഷ്ട്രീയമായ പോസ്റ്റുകൾ പോലും നീക്കം ചെയ്യുന്നുവെന്നാണ് പുതിയ വിവരം. നരേന്ദ്ര മോദി എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് മോദിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പോലും നീക്കം ചെയ്യുകയാണ്.


മെറ്റയെയും അൽഗോരിതത്തെയും ഉപയോഗിച്ച് ജനങ്ങൾ എന്ത് കാണണം എന്ന് തീരുമാനിക്കുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ശരാശരി ഒരു മിനുട്ടിൽ ഒരു പോസ്റ്റ് വച്ച് നീക്കം ചെയ്തിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





മോദിക്ക് സ്വാധീനിക്കാൻ കഴിയുന്ന 'ഗോദി' മീഡിയയിൽ നിന്ന് ജനങ്ങളെല്ലാം പിന്മാറുകയും യാഥാർഥ്യം അറിയാൻ സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നത് മോദിയെ ഭയപ്പെടുത്തിയിരിക്കുകയാണ്. പ്രതികരിക്കാൻ തയാറാകുന്ന എല്ലാവരുടെയും വായടപ്പിക്കുക എന്നതാണ് പുതിയ നീക്കം എന്നും അദ്ദേഹം പങ്കുവച്ച വിഡിയോയിൽ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home