Deshabhimani

ചേരാനെല്ലൂർ വാഹനക്കുരുതി; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ചോദ്യം ചെയ്യലിന് ഹാജരാകണം

cheranalloor kerala hghcourt
വെബ് ഡെസ്ക്

Published on Oct 29, 2026, 06:09 PM | 1 min read

കൊച്ചി: ചേരാനെല്ലൂർ വാഹനക്കുരുതിയിലെ പ്രതിയായ 17 കാരന്റെ അച്ഛനായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നിരീക്ഷണം. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നതിനാൽ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. അദ്ദേഹം ജുഡീഷ്യൽ ഓഫീസർ ആണെന്നത് പരിഗണിക്കാം.


അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മകൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്നാണ് ജാമ്യാപേക്ഷയിൽ ജഡ്ജി പറഞ്ഞത്. വാഹന ഉടമ ആയതുകൊണ്ട് മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.


അതേസമയം, ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞത് നീതി നിഷേധമാണെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചു. കേസിൽ നിന്ന് രക്ഷപെടാൻ ജഡ്ജി ശ്രമിച്ചതുകൊണ്ടാണ് കേസ് ഹൈക്കോടതിയിലെത്തിയതെന്ന് കുടുംബം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home