ad
Deshabhimani

കെസിഎൽ കളറാക്കാൻ ക്രിസ്‌ഗെയ്‌ൽ നാളെ തിരുവനന്തപുരത്ത്

Chris Gayle .jpg

ക്രിസ് ഗെയ്ൽ

വെബ് ഡെസ്ക്

Published on Aug 28, 2026, 02:57 PM | 1 min read

തിരുവനന്തപുരം : ക്രിക്കറ്റ്‌ ലോകത്തെ കൂറ്റനടിക്കാരൻ ക്രിസ്‌ ഗെയ്‌ൽ നാളെ കേരളത്തിലെത്തും. ശനി രാവിലെ 8:40ന്‌ ബംഗളൂരുവിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 11:30ന്‌ മാധ്യമങ്ങളെ കാണും. തുടർന്ന്‌ കെസിഎൽ നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലെത്തി സ്വന്തം ടീമിന്റെ മത്സരം കാണും.


ശനിയാഴ്‌ച പകൽ 2:30ന്‌ തൃശൂർ ടൈറ്റൻസുമായിട്ടാണ്‌ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം. മത്സരത്തിനുശേഷം അദ്ദേഹം പുതുപ്പള്ളിയിൽ നടക്കുന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കും.


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പ്രോത്സാഹിപ്പിക്കാനും കാണികൾക്കൊപ്പം കളി ആസ്വദിക്കാനുമാണ് യൂണിവേഴ്സൽ ബോസ് എത്തുന്നത്.


നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്, പേസർ ബേസിൽ തമ്പിയുടെയും ക്യാപ്റ്റൻ സലി സാംസണിന്റെയും നേതൃത്വത്തിലാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. വിനൂപ് മനോഹരൻ, കെഎം ആസിഫ്, ഏദൻ ആപ്പിൾ ടോം, ഭിന്നശേഷി ലോകകപ്പ് ജേതാവ് അനീഷ് രാജൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അടങ്ങുന്നതാണ് കൊച്ചിയുടെ നിര. സിഎം ദീപക് പരിശീലകനായ ടീമിന്റെ ഉടമ വ്യവസായി സുഭാഷ് മാനുവലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home