ad
Deshabhimani

എസ്ഐ ചമഞ്ഞ് ലഹരി പിടിക്കും, പിന്നീട് മറിച്ച് വില്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

rojith.jpg

പ്രതി റോജിത്ത്

വെബ് ഡെസ്ക്

Published on Aug 28, 2026, 03:08 PM | 1 min read

ഫറോക്ക്: എസ്ഐ ചമഞ്ഞ് ലഹരി പിടിച്ചെടുക്കുകയും പിന്നീട് ഇത് മറിച്ച് വില്പന നടത്തുകയും ചെയ്തിരുന്ന യുവാവ് എംഡിഎംഎയുമായി പിടിയിൽ. 2.54 ഗ്രാം എംഡിഎംഎയുമായി ഫറോക്ക് ചുങ്കത്തിന് സമീപം കള്ളിത്തൊടി പരീക്കാട് പറമ്പ് കെ റോജിത്ത് (41)നെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും എസ്ഐയുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ, എയർ പിസ്റ്റൾ, കൈ വിലങ്ങ്, ലാപ് ടോപ്പ് എന്നിവയും കണ്ടെടുത്തു.


rojith 1.jpgപ്രതിയിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ


രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ച് വ്യാഴാഴ്ച രാത്രിയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് എസ്ഐ എന്ന വ്യാജേനയായിരുന്നു റോജിത്ത് തട്ടിപ്പും ലഹരി ഇടപാടുകളും നടത്തിയിരുന്നത്. ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി, ലഹരിവസ്തുക്കൾ കൈക്കലാക്കുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമായിരുന്നു റോജിത്തിന്റെ രീതി.


പൊലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നേരത്തെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home