ad
Deshabhimani

പത്താം നിലയിൽ നിന്ന് ചാടി നവവധുവിന്റെ ആത്മഹത്യാശ്രമം; വീണത് മരത്തിന്റെ മുകളിലേക്ക്, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

women tree
വെബ് ഡെസ്ക്

Published on Aug 28, 2026, 03:40 PM | 1 min read

ഭാണ്ഡൂപ്: പത്താം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടടിയ യുവതി മരച്ചില്ലയിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈയിലെ ഭാണ്ഡൂപ്പിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പത്താം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ 26കാരിയായ നവവധുവാണ് മരച്ചില്ലയിൽ കുടുങ്ങി രക്ഷപ്പെട്ടത്.


ഭാണ്ഡൂപ്പ് വെസ്റ്റിലെ തുൾഷെത്പാഡയിലുള്ള സൺഷൈൻ കോപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു, നാല് മാസം മുൻപ് വിവാഹിതയായ പ്രതീക്ഷ ഹിവ്രാലെയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച രാവിലെ 9.32 ഓടെയാണ് ഫ്ലാറ്റിന്റെ പത്താം നിലയിലെ ജനലിലൂടെ പ്രതീക്ഷ താഴേക്ക് ചാടിയത്.


എന്നാൽ താഴേക്ക് വീഴാതെ സമീപത്തെ മരത്തിന്റെ ചില്ലകളിൽ തങ്ങിനിൽക്കുകയായിരുന്നു. നിലത്തുനിന്ന് ഏകദേശം 20 മുതൽ 25 അടി വരെ ഉയരത്തിലാണ് യുവതി മരത്തിൽ കുടുങ്ങിക്കിടന്നത്. വിവരം ലഭിച്ച ഉടൻ തന്നെ മുംബൈ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. തുടർന്ന്'ഹുക്ക് ലാഡർ' ഉപയോഗിച്ച് മരത്തിൽ കയറിയ ഫയർഫോഴ്സ് സംഘം യുവതിയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.


ശേഷം സ്വകാര്യ ആംബുലൻസിൽ പ്രഥമശുശ്രൂഷയ്ക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ പ്രതീക്ഷയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി പിന്നീട് യുവതിയെ സിയോൺ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ സിയോൺ ആശുപത്രിയിലെ എമർജൻസി വാർഡിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


ആരോഗ്യനില വഷളായതിനാൽ പൊലീസിന് ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. മൊഴിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പ്രതീക്ഷയെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതീക്ഷയുടെ കുടുംബാംഗങ്ങളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. യുവതി ബോധം വീണ്ടെടുത്ത ശേഷം മൊഴിയെടു താഴേക്ക് വീഴാതെ മരത്തിന്റെ ചില്ലകളിൽ തങ്ങിനിൽക്കുകയായിരുന്നു. നിലത്തുനിന്ന് 20 മുതൽ 25 അടി വരെ ഉയരത്തിലാണ് യുവതി മരത്തിൽ കുടുങ്ങിക്കിടന്നത്.ത്ത് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home