ബംഗ്ലാദേശ് പര്യടനം; വ്യക്തതയില്ലാതെ ബിസിസിഐ

മുംബൈ: ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് തനിച്ച് ഒരു തീരുമാനമെടുക്കാനാകില്ലെന്നും ഉടൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുമെന്നും റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെയാണ് വൈറ്റ്-ബോൾ പരമ്പരയ്ക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സമയം നീക്കിവെച്ചിരിക്കുന്നത്. എന്നാൽ പര്യടനം സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഇന്ത്യ നിലവിൽ ശ്രീലങ്കയിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയിരിക്കുകയാണ്. സെപ്റ്റംബർ 24 ന് ജപ്പാനിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം പങ്കെടുക്കും.
2022 ലായിരുന്നു ഇന്ത്യ അവസാനമായി ബംഗ്ലാദേശ് സന്ദർശിച്ചത്. അന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഉൾപ്പെട്ട പരമ്പരയിൽ ഏകദിനത്തിൽ ബംഗ്ലാദേശ് 2-1ന് ജയിച്ചപ്പോൾ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയിരുന്നു.










0 comments