ad
Deshabhimani

മലപ്പുറം അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

Drown Malappuram.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 07:33 PM | 1 min read

കുറ്റിപ്പുറം: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നിറമറതൂർ കുണ്ടങ്ങൽ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ മുല്ലകണ്ടത്തിൽ ശംസുദ്ധീൻ (36) ആണ് മരിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതായിരുന്നു.


സുഹൃത്തുക്കളോടൊപ്പം ഞായർ പകൽ രണ്ടു മണിയോടെ കുളിക്കനത്തിയപ്പോഴാണ് അപകടം. വെള്ളചാട്ടത്തിനടുത്തേക്ക് നീന്തിയപ്പോൾ പകുതിയിൽ വെച്ച് വെള്ളത്തിൽ മുങ്ങുകയായിരുന്നു. സുഹൃത്തക്കളും നാട്ടുകാരും ചേർന്ന് 15 മിനിറ്റോളം കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി, മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home