ad
Deshabhimani

കർക്കിടക വാവ്; കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

Kochi metro.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 08:29 PM | 1 min read

കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണത്തിന് എത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും അധിക സർവീസുകൾ ഉണ്ടായിരിക്കും.


ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5നും 5.30നും സർവീസുകൾ നടത്തും. ബലിതർപ്പണത്തിനെത്തുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home