ad
Deshabhimani

നഹീദ് റാണയുടെ അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ തകർത്ത് ബംഗ്ലാദേശ്

BANGLADESH WIN

Photo Credit: BCB

വെബ് ഡെസ്ക്

Published on Apr 20, 2026, 06:18 PM | 1 min read

ധാക്ക: ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് പിന്നാലെ ബാറ്റിംഗ് നിരയും ഫോമിലേക്കുയർന്നപ്പോൾ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 35.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് ശക്തമായ സാന്നിധ്യം അറിയിച്ചു.


ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിരയെ യുവ പേസർ നഹീദ് റാണയുടെ തീപ്പൊരി ബൗളിംഗാണ് തകർത്തത്. പത്തോവറിൽ വെറും 32 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് റാണ പിഴുതത്. ന്യൂസിലൻഡ് നിരയിൽ 40 റൺസ് നേടിയ നിക്ക് കെല്ലിയും 27 റൺസെടുത്ത വിൽ യംഗും മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഷൊരീഫുൽ ഇസ്‌ലാം രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 48.4 ഓവറിൽ 198 റൺസിന് സന്ദർശകർ ഓൾ ഔട്ടായി.


മറുപടി ബാറ്റിംഗിൽ തൻസീദ് ഹസന്റെ വെടിക്കെട്ട് പ്രകടനമാണ് ബംഗ്ലാദേശിന് ജയം അനായാസമാക്കിയത്. 58 പന്തിൽ 10 ഫോറും ഒരു സിക്സറുമടക്കം 76 റൺസാണ് താരം അടിച്ചുകൂട്ടിയത്. മൂന്നാം വിക്കറ്റിൽ തൻസീദിനൊപ്പം 50 റൺസ് നേടിയ നായകൻ നജ്മുൽ ഹൊസൈൻ ശാന്തോ മികച്ച പിന്തുണ നൽകിയെങ്കിലും പരിക്കിനെത്തുടർന്ന് ശാന്തോയ്ക്ക് ക്രീസ് വിടേണ്ടി വന്നു.


അവസാന ഘട്ടത്തിൽ തൗഹീദ് ഹൃദോയിയും (30*) മെഹ്ദി ഹസൻ മിറാസും (8*) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്തെത്തിച്ചു. ന്യൂസിലൻഡിനായി ജെയ്ഡൻ ലെനോക്സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വെറ്ററൻ താരം റൂബൽ ഹൊസൈന് ബിസിബി ഔദ്യോഗികമായി യാത്രയയപ്പ് നൽകിയ ദിവസം തന്നെ നേടിയ ഈ വിജയം ബംഗ്ലാദേശ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home