ad
Deshabhimani

ആയുഷ് ബദോനി ഇന്ത്യൻ ഏകദിന ടീമിൽ

Ayush Badoni
വെബ് ഡെസ്ക്

Published on Jan 12, 2026, 02:59 PM | 1 min read

വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇടംനേടി യുവ ഓൾറൗണ്ടർ ആയുഷ് ബദോനി. പരിക്കേറ്റ ബോളര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് ഡൽഹി താരം ഇന്ത്യൻ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുപത്തിയാറുകാരന് തുണയായത്.


ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിലാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. മത്സരത്തിൽ‌ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. ഇന്ത്യയ്ക്കായി എട്ടാം നമ്പറിൽ ക്രീസിലെത്തിയ താരം കഠിനമായ വേദന സഹിച്ചാണ് ബാറ്റ് ചെയ്തത്. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചിരുന്നു.


വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവും. നെറ്റ്‌സിൽ പരിശീലിക്കുമ്പോൾ പരിക്കേറ്റാണ് പന്തിന് പരമ്പര നഷ്ടമായത്. ധ്രുവ്‌ ജുറേലാണ്‌ പകരക്കാരൻ. വിജയ്‌ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനായി നടത്തിയ മികച്ച പ്രകടനം ജുറേലിന്‌ തുണയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home