ad
Deshabhimani

print edition ഓസീസ്‌ x ബംഗ്ലാദേശ്‌ 
ആദ്യ ടെസ്‌റ്റ്‌ ഇന്ന്‌

Cricket Bat Ball
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 1 min read

ഡാർവിൻ: ഓസ്‌ട്രേലിയ–ബംഗ്ലാദേശ്‌ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ ഇന്ന്‌ തുടക്കം. ഓസ്‌ട്രേലിയൻ നഗരമായ ഡാർവിനാണ്‌ വേദി. 22 വർഷത്തിനുശേഷമാണ്‌ ഡാർവിൻ ടെസ്‌റ്റിന്‌ വേദിയാകുന്നത്‌. ഒരു വർഷത്തിനുശേഷം ഓസീസിന്റെ പ്രധാന പേസർമാരെല്ലാം ഒന്നിച്ചിറങ്ങുവെന്നതാണ്‌ ടെസ്‌റ്റിന്റെ സവിശേഷത. ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌, മിച്ചെൽ സ്‌റ്റാർക്‌, ജോഷ്‌ ഹാസെൽവുഡ്‌ എന്നിവർ ഇറങ്ങും. സ്‌കോട്‌ ബോളണ്ടിന്‌ അവസരം കിട്ടാൻ സാധ്യത കുറവാണ്‌. അടുത്ത 12 മാസത്തിനുള്ളിൽ 20 ടെസ്‌റ്റുകളാണ്‌ ഇതുൾപ്പെടെ ഓസീസ്‌ കളിക്കുക. ലോക ടെസ്‌റ്റ്‌ ചാന്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിൽ പര്യടനങ്ങളുമുണ്ട്‌.


മറുവശത്ത്‌, പ്രധാന ബ‍ൗളർമാരില്ലാതെയാണ്‌ ബംഗ്ലാദേശ്‌ ഇറങ്ങുക. മുസ്‌താഫിസുർ റഹ്മാൻ, നഹീദ്‌ റാണ, ഷൊറിഫുൾ ഇസ്ലാം എന്നിവർ ആദ്യ ടെസ്‌റ്റിൽ കളിക്കില്ല. നജ്‌മുൽ ഹുസൈൻ ഷാന്റോയാണ്‌ ടീം ക്യാപ്‌റ്റൻ.

ഇന്ത്യൻ സമയം രാവിലെ ആറിനാണ്‌ കളി. രണ്ടാം ടെസ്‌റ്റ്‌ 22ന്‌ തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home