ആഷസ് അവസാന ടെസ്റ്റിലും ഓസീസ്; ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് വീഴ്ത്തി

സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് ജയം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 160 റൺസിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4–1ന് സ്വന്തമാക്കി. സ്‌കോർ: ഇംഗ്ലണ്ട് 384, 342, ഓസ്‌ട്രേലിയ 567, 161/5.
രണ്ടാം ഇന്നിങ്സ് 183 റൺ പിറകിലായിട്ട് കളി ആരംഭിച്ച ഇംഗ്ലണ്ടിന് ക്ഷമയോടെ ബാറ്റ്‌ചെയ്‌ത സെഞ്ചുറി ജേക്കബ് ബെതെലിന്റെ ഇന്നിങ്സാണ് ലീഡ് സമ്മാനിച്ചത്. 265 പന്തുകൾ നേരിട്ട താരം 154 റൺസെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റൺസ് കൂട്ടിചേർക്കും മുമ്പ് ജേക്കബ് ബെതെലിസിനെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധം അവസാനിച്ചു. 342ന് ടീം ഓൾഔട്ടായി.
ബെൻ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് ജേക്കബ് ബെതെലിസ് പിന്തുണ നൽകിയത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെൻ സ്‌റ്റോക്‌സ്(1), വിൽ ജാക്‌സ്(0) എന്നിവർക്കൊന്നും പിടച്ചുനിൽക്കാനായില്ല. 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയ റൺ കരസ്ഥമാക്കി. 50.4 ഓവർ ബാക്കി നിൽക്കെയാണ് ഓസീസ് അനായാസ ജയം കരസ്ഥമാക്കിയത്.










0 comments