ചാരമായി തീർന്ന് ഇംഗ്ലണ്ട്; ആഷസ് പരമ്പര തൂക്കി ഓസീസ്

Photo: AFP
അഡ്‌ലെയ്‌ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഓസ്ട്രേയിലയോട് പൊരുതാൻ കഴിയാതെ അടിയറ പറഞ്ഞ് ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിൽ 82 റൺസിനാണ് ഓസീസ് ജയം. ഓസീസ് ഉയർത്തിയ 435 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 352 റൺസിന് പുറത്തായി. ഇതോടെ അഞ്ചു മത്സര പരമ്പര 3-0ന് ഓസീസ് സ്വന്തമാക്കി. സ്‌കോർ: ഓസ്‌ട്രേലിയ 317, 349; ഇംഗ്ലണ്ട് 286, 352.
അവസാനദിനം അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസുമായി കളിത്തിലെത്തിയ ഇംഗ്ലണ്ടിന് വിജയ റൺസിലേക്ക് എത്താൻ കഴിഞ്ഞില്ല. മൂന്ന് വീതം വിക്കറ്റുമായി ഓസീസ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും സ്‌പിന്നർ നതാൻ ല്യോണുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യ രണ്ട് ടെസ്റ്റിലും എട്ടു വിക്കറ്റിനായിരുന്നു ഓസീസ് വിജയം.
പരിക്കുമാറി തിരിച്ചെത്തിയ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന് കീഴിലെത്തിയ ഓസീസ് അഡ്‌ലെയ്‌ഡിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറാമനായെത്തി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്ററുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോർ നേടിയത്. കാരി 106 റണ്ണടിച്ചു. ഓസീസ് ഇന്നിങ്സ് 317ൽ അവസാനിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി. ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിന്റെ (83) അർധസെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ട് 286 റൺസ് നേടിയത്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ട്രാവിസ് ഹെഡിന്റെ (170) വെടിക്കെട്ട് സെഞ്ചുറി ഓസീസിന് ആധിപത്യം നൽകി. ഓസീസ് 349 റൺസിന് പുറത്തായപ്പോൾ ലീഡ് 435 റൺസായി. പരമ്പര കൈവിടാതരിക്കാൻ ജയം അനിവാര്യമായിരുന്ന ഇംഗ്ലണ്ടിനെ ഓസീസ് ബോളർമാർ വരിഞ്ഞ് മുറിക്കി. ഇംഗ്ലണ്ടിന്റെ പ്രധാന ബാറ്റർ ജോ റൂട്ട് (39) ഒരിക്കൽക്കൂടി കമ്മിൻസിന്റെ ഇരയായി മടങ്ങി. 85 റണ്ണെടുത്ത ഓപ്പണർ സാക് ക്രോളി മാത്രമേ തുടക്കം പിടിച്ചു നിന്നുള്ളൂ. അവസാന ദിനം ജാമി സ്‌മിത്തിനെയും (60), വിൽ ജാക്‌സിനെയും (47) മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പൂർണ്ണാമായും തകർന്നു. ബ്രയ്ഡന്‍ കര്‍സ് (39) പുറത്താകാതെ നിന്നു.










0 comments