print edition ആഷസ് നാലാം ടെസ്‌റ്റ് ; ഓസീസിന് മേൽക്കൈ

ഇംഗ്ലണ്ടിന്റെ ബെൻ ഡെക്കറ്റിനെ ഓസീസ് താരം ല്യോൺ ബൗൾഡാക്കുന്നു
അഡ്‌ലെയ്‌ഡ്
ആഷസ് പരന്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിലും ഓസ്‌ട്രേലിയ ആധിപത്യം തുടരുന്നു. രണ്ടാംദിനം ഒന്നാം ഇന്നിങ്‌സിൽ 213 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടമായി. രണ്ട് വിക്കറ്റ് ശേഷിക്കെ ഓസീസിനേക്കാൾ 158 റൺ പിന്നിലാണ്. ഓസീസ് ഒന്നാം ഇന്നിങ്‌സിൽ 371ന് പുറത്തായി.
തുടക്കം തകർന്ന ഇംഗ്ലണ്ടിനെ 45 റണ്ണുമായി പുറത്താകാതെ നിൽക്കുന്ന ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് ആണ് 200 കടത്തിയത്. ഒന്പതാം വിക്കറ്റിൽ പേസർ ജോഫ്ര ആർച്ചെറുമായി (30) ചേർന്ന് 45 റൺ കൂട്ടുകെട്ടുണ്ടാക്കി. 151 പന്തുകളാണ് സ്‌റ്റോക്‌സ് നേരിട്ടത്. 45 റണ്ണെടുത്ത ഹാരി ബ്രൂക്ക് ആണ് പൊരുതിനിന്ന മറ്റൊരു ഇംഗ്ലീഷ് ബാറ്റർ. ജോ റൂട്ട് 19 റണ്ണെടുത്ത് പുറത്തായി. റൂട്ടിന്റേത് ഉൾപ്പെടെ മൂന്ന് വിക്കറ്റുമായി ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ഓസീസ് ബൗളർമാരിൽ നേട്ടമുണ്ടാക്കി.
വാലറ്റത്ത് മിച്ചെൽ സ്‌റ്റാർക് നേടിയ 54 റണ്ണാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി പേസർ ജോഫ്ര ആർച്ചെർ അഞ്ച് വിക്കറ്റെടുത്തു.










0 comments