ആന്ധ്രക്ക് അനായാസ വിജയം; കേരളത്തെ തോൽപ്പിച്ചത് ഏഴ് വിക്കറ്റിന്

സഞ്ജു സാംസൺ
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് തകർപ്പൻ ജയം. കേരളത്തിനായി സഞ്ജു സാംസൺ' വൺമാൻഷോ' നടത്തിയെങ്കിലും 12 ഓവറിൽ മൂന്ന് വിക്കറ്റിന് ആന്ധ്ര വിജയം കണ്ടു. ശ്രീകാന്ത് ഭരത് 53(28),അശ്വിൻ ഹെബ്ബർ 27(20), പെെല അവിനാഷ് 20(12) എന്നിവരായിരുന്നു ആന്ധ്രയുടെ വിജയശില്‍പ്പികള്‍. ഇവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഷെയ്ക്ക് റഷീദും,റിക്കി ഭുവിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ലക്‌നൗവിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി.
120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആന്ധ്രക്ക് ഓപ്പണര്‍മാരായ ശ്രീകര്‍ ഭരതും അശ്വിന്‍ ഹെബ്ബാറും ചേര്‍ന്ന് 7.1 ഓവറില്‍ 71 റണ്‍സടിച്ച് മിന്നുന്ന തുടക്കം നല്‍കിയതോടെ കേരളത്തിന്‍റെ പ്രതീക്ഷ പൊലിഞ്ഞു. സ്കോര്‍ 71ല്‍ നില്‍ക്കെ അശ്വിന്‍ ഹെബ്ബാറിനെ ബിജു നാരായണൻ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ശ്രീകര്‍ ഭരതിനെ വിഘ്നേഷ് പുത്തൂരും വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും കേരളത്തിന് പൊരുതാനുളള സ്കോര്‍ ഇല്ലാതെ പോയി. വിജയത്തിനരികെ പൈല അവിനാശിനെ(12 പന്തില്‍ 20) അബ്ദുള്‍ ബാസിത് മടക്കിയെങ്കിലും റിക്കി ഭൂയിയും ഷെയ്ഖ് റഷീദും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി
കേരളത്തെ സംബന്ധിച്ച് താരങ്ങൾ ഒന്നിനുപിറകെ ഒന്നായി വീണ മത്സരത്തിൽ സഞ്ജു 56 പന്തിൽ പുറത്താവാതെ 73 റൺസ് നേടി. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ആന്ധ്ര. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ നാലാം ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിന്റെ (2) വിക്കറ്റ് നഷ്ടമായി. രാജുവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന് ക്യാച്ച് നൽകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീൻ ആറ് റൺസുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുൾ ബാസിത് (2), സൽമാൻ നിസാർ (5), ഷറഫുദ്ദീൻ (3) എന്നിവർക്ക് ഒന്നുംചെയ്യാനായില്ല. ബിജു നാരായണൻ (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റം തകർന്നപ്പോഴും പിടിച്ചുനിന്ന സഞ്ജുവിന്റെ ഇന്നിംഗ്‌സ് മൂന്ന് സിക്‌സറും എട്ട് ഫോറുമടങ്ങുന്നതായിരുന്നു.
ആന്ധ്ര: ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), അശ്വിൻ ഹെബ്ബാർ, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റൻ), പ്രസാദ്, പൈല അവിനാഷ്, കെ വി ശശികാന്ത്, സൗരഭ് കുമാർ, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.
കേരളം: സഞ്ജു സാംസൺ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, ഷറഫുദ്ദീൻ, എം.ഡി നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂർ, കൃഷ്ണ പ്രസാദ്, ബിജു നാരായണൻ എൻ










0 comments