ad
Deshabhimani

വത്സലിന്റെ വെടിക്കെട്ട്; അലപ്പുഴയെ 6 വിക്കറ്റിന് വീഴ്ത്തി കൊല്ലം സെയിലേഴ്സ്

kollam sailers
വെബ് ഡെസ്ക്

Published on Aug 25, 2026, 07:01 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ 11-ാം മത്സരത്തിൽ ആലപ്പുഴ റിപ്പിൾസിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് തകർപ്പൻ ജയം. ആലപ്പുഴ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം കൊല്ലം സെയിലേഴ്സ് 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.


വിജയത്തിന് പിന്നിൽ നിർണായകമായത് ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. 53 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതം 93 റൺസ് നേടിയ വത്സൽ 175.47 സ്ട്രൈക്ക് റേറ്റിലാണ് തകർത്തടിച്ചത്. വത്സൽ തന്നെയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. അഭിഷേക് ജെ നായർ 34 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 52 റൺസും നേടി.


അവസാന ഓവറുകളിൽ അർജുൻ വേണുഗോപാൽ നാല് പന്തിൽ മൂന്ന് ഫോറുകളോടെ പുറത്താകാതെ 12 റൺസ് നേടി. അജ്നാസ് എം അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 17.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി കൊല്ലം ലക്ഷ്യം മറികടന്നു.


അതേസമയം ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ റിപ്പിൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാത്ത നേടിയ 100 റൺസാണ് ആലപ്പുഴയുടെ ഇന്നിംഗ്സിന്റെ ഹൈലൈറ്റായത്. 51 പന്തിൽ ആറ് ഫോറും ഏഴ് സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി. എന്നാൽ ഈ സെഞ്ച്വറി പോരാട്ടം ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല


കൊല്ലം സെയിലേഴ്സിനായി അജിനാസ് കെ രണ്ട് വിക്കറ്റും വിനിൽ ടിഎസ്, അബിജിത്ത് പ്രവീൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നത് കൊല്ലത്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home