'100 ദിവസത്തിൽ 101 നുണ'; വിഡി സതീശന്റെ നുണകൾ അക്കമിട്ട് നിരത്തി സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നൂറു ദിവസങ്ങൾ കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞ 101 നുണകൾ അക്കമിട്ടുനിരത്തുകയാണ് പല ഹാൻഡിലുകളും.
മുന്നിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും രേഖകളും പോലും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പ്രളയദിവസം വിരുന്നിൽ പങ്കെടുത്തിട്ടില്ലെന്നും, സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്ററിൽ സഞ്ചരിച്ചിട്ടില്ലെന്നും വരെയുള്ള മുഖ്യമന്ത്രിയുടെ നുണകളാണ് ആദ്യം.
തുടർന്ന് വിഴിഞ്ഞത്ത് ടാറ്റ 10,000 കോടി നിക്ഷേപിക്കും, പ്ലീഡർ നിയമനങ്ങളിൽ ക്രമക്കേടില്ല, പി എം ശ്രീയിൽ കേരളം നേരത്തെ ചേർന്നിരുന്നു, സെക്രെട്ടറിയേറ്റിലെ സമര ഗേറ്റ് അടയ്ക്കില്ല, തദ്ദേശസ്ഥാപന ഫണ്ടുകൾ വെട്ടിക്കുറച്ചിട്ടില്ല, സോഷ്യൽ മീഡിയ സെൻസർഷിപ് ഇല്ല എന്നിങ്ങനെ നീളുന്ന മുൻപും വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയവയാണ് വീണ്ടും സജീവമാകുന്നത്.
പലപ്പോഴും മുഖ്യമന്ത്രി നിലപാടുകൾ പൊതുമധ്യത്തിൽ തന്നെ മാറ്റി പറയുമ്പോൾ അതിന്റെ വിഡിയോയടക്കം പ്രചരിക്കാറുണ്ട്. മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്ന് രേഖകളോടെ തന്നെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അതിനു പുറമെയാണ് 101 നുണകളുടെ പട്ടികയുമായി ആളുകൾ രംഗത്തെത്തിയത്. ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം നുണകൾ പറഞ്ഞ ഒരു ഭരണാധികാരി ചരിത്രത്തിലില്ലെന്നും പരിഹാസമുയരുന്നുണ്ട്.









0 comments