ad
Deshabhimani

ഓൺലൈനായി വിഷക്കായ വില്പന; ആമസോണും ഇൻസ്റ്റമാർട്ടും വിലക്കി കർണാടക സർക്കാർ

Karnataka.jpg
വെബ് ഡെസ്ക്

Published on Aug 25, 2026, 06:50 PM | 1 min read

ബംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസൻസുകൾ കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് നിയന്ത്രണ വകുപ്പ് സസ്പെൻഡ് ചെയ്തു.


വിഷാംശമുള്ള (ഉമ്മത്തിന്റെ) പഴങ്ങളും വിത്തുകളും വിറ്റതിനെത്തുടർന്നാണ് നടപടി. ഇവർക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് നടപടി. പലപ്പോഴും എഫ്എസ്എസ്എഐ രെജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച പാക്കറ്റുകളിൽ പോലും മനുഷ്യജീവന് ആപത്തായ വിത്തുകളും പഴങ്ങളും വിൽപ്പന നടത്തുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.


ഇതിനെത്തുടർന്ന് സർക്കാർ കമ്പനികളോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കാനുള്ള ഇവരുടെ ലൈസൻഡ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.


ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉൽപ്പന്നങ്ങൾ നൽകുന്ന വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ലൈസൻസുകളും രജിസ്ട്രേഷനുകളും ഉടനടി സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. പ്ലാറ്റ്ഫോമുകൾ കൃത്യമായ മറുപടി നൽകാതെ ഇവരുടെ ലൈസൻസ് പുതുക്കി നൽകില്ലെന്നും സർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home