ad
Deshabhimani

സിക്സും ഫോറും പറത്തി സഞ്ജുവിന്റെ തകർപ്പൻ അർ‌ധ സെഞ്ചുറി

SANJU SAMSON
വെബ് ഡെസ്ക്

Published on Mar 05, 2026, 07:12 PM | 2 min read

വാംഖഡെ: രണ്ട് സിക്സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയിൽ ഇം​ഗ്ലണ്ടിനെതിരെ അർധ സെഞ്ചുറി നേടി സഞ്ജു സാംസണ്‍. കളിയിലെ ആദ്യ പന്ത് തന്നെ റണ്‍സെടുത്ത് റണ്‍വേട്ടക്ക് തുടക്കമിട്ട താരം തുടങ്ങിയ താരം ചുരുങ്ങിയ പന്തിൽ ഹാഫ് സെഞ്ച്വറി നോടുകയായിരുന്നു. 26 പന്തിലാണ് 50 സഞ്ജു റൺസ് നേടിയത്.


തുടർച്ചയായ മൂന്നാംതവണയാണ്‌ ഇരു ടീമുകളും ഫൈനലിലേക്കുള്ള വഴിയിൽ കണ്ടുമുട്ടുന്നത്‌. 2022ൽ ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലീഷുകാർ പാകിസ്ഥാനെ തകർത്ത്‌ ജേതാക്കളായി. 2024ൽ ഇന്ത്യ പകരം വീട്ടി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയായിരുന്നു കിരീടം. വെസ്റ്റിൻഡീസിനെ തകർത്ത ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർ‌ടൻ പ്ലേയിങ് ഇലവനിലെത്തി.


ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.


ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ,സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.


.സാധാരണഗതിയിൽ മുംബൈയിൽ രാത്രി മത്സരങ്ങളെ കനത്ത മഞ്ഞുവീഴ്‌ച ബാധിക്കാറുണ്ട്‌. പക്ഷേ, ലോകകപ്പിലെ രാത്രി മത്സരങ്ങളിൽ നാലിൽ മൂന്ന്‌ തവണയും ആദ്യം ബാറ്റ്‌ ചെയ്‌ത ടീമാണ്‌ ജയം നേടിയത്‌. സ്‌പിന്നിനും പേസിനും വഴങ്ങുന്ന പിച്ചാണ്‌. പേസർമാർ 43ഉം സ്‌പിന്നർമാർ 42ഉംവിക്കറ്റ്‌ നേടി. ശ്രീലങ്കയിലെ പ്രേമദാസ സ്‌റ്റേഡിയം കഴിഞ്ഞാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടേൺ ലഭിക്കുന്ന പിച്ചാണ്‌ മുംബൈയിലേത്‌.


ഓപ്പണർമാരായ ജോസ്‌ ബട്‌ലറുടെയും ഫിൽ സാൾട്ടിന്റെയും മോശം പ്രകടനമാണ്‌ ഇംഗ്ലണ്ടിനെ വലയ്‌ക്കുന്നത്‌. ഒരു മത്സരത്തിലും ഓപ്പണിങ്‌ സഖ്യത്തിന്‌ നാലോവർ അതിജീവിക്കാനായില്ല.സ്‌പിന്നിൽ വരുൺ ചക്രർത്തിയാണ്‌ ഇന്ത്യയുടെ പ്രധാന ആയുധം. 29 തവണയാണ്‌ ഇംഗ്ലീഷ്‌ ബാറ്റർമാർ സ്‌പിന്നർമാർക്ക്‌ മുന്നിൽ വീണത്‌. ക്യാപ്‌റ്റൻ ബ്രൂക്ക്‌, ജേക്കബ്‌ ബെതൽ, ടോം ബാന്റൺ, സാം കറൻ എന്നിവർ നാലിൽ കൂടുതൽ തവണ സ്‌പിന്നർമാരുടെ ഇരകളായി. അക്‌സർ പട്ടേലാണ്‌ ഇന്ത്യൻ ടീമിലെ മറ്റൊരു സ്‌പിന്നർ.

Live Updates
3 months agoMar 05, 2026 08:08 PM IST

ഇന്ത്യക്കായി പൊരുതി സഞ്ജു. 89 ന് പുറത്ത്. ഇന്ത്യ 160 റൺസിന് മൂന്ന് വിക്കറ്റ്. വിൽ ജാക്സിന്റെ പന്തിൽ ഫിൽ സാൾട്ട് കെെപ്പിടിയിലൊതുക്കുകയായിരുന്നു. സെഞ്ചുറിയിലേക്കുള്ള മുന്നേറ്റത്തിന് തടയിടാൻ ഇം​ഗ്ലണ്ടിനായെങ്കിലും മികച്ച സ്കോറിലേക്ക് ഇന്ത്യയെ ഉയർത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്

3 months agoMar 05, 2026 08:02 PM IST

വെടിക്കെട്ടിന് മയമില്ല: 40 പന്തിൽ സഞ്ജു 80 റൺസ്. സെഞ്ചുറിക്കായി പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകം

3 months agoMar 05, 2026 08:00 PM IST

രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 145. 12.2 ഓവർ പിന്നിടുമ്പോൾ സഞ്ജു 38 പന്തിൽ 76, ദുബെ- 12 ബന്തിൽ 18 നോട്ടൗട്ട് എന്നിങ്ങനെയാണ് സ്കോർ. ജോഫ്രാ അർ‌ച്ചറുടെ പന്തിൽ ദുബെയുടെ സിക്സ്

3 months agoMar 05, 2026 07:55 PM IST

ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 137

3 months agoMar 05, 2026 07:42 PM IST

രണ്ട് സിക്സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയിൽ ഇം​ഗ്ലണ്ടിനെതിരെ അർധ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍. കളിയിലെ ആദ്യ പന്ത് തന്നെ റണ്‍സെടുത്ത് റണ്‍വേട്ടക്ക് തുടക്കമിട്ട താരം തുടങ്ങിയ താരം ചുരുങ്ങിയ പന്തിൽ ഹാഫ് സെഞ്ച്വറി നോടുകയായിരുന്നു. 26 പന്തിലാണ് 50 സഞ്ജു റൺസ് നേടിയത്.

3 months agoMar 05, 2026 07:23 PM IST

50 റൺസ് പിന്നിട്ട് ഇന്ത്യ: സഞ്ജുവിനൊപ്പം മികച്ച തുടക്കമിട്ട് ഇഷാനും





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home