print edition സഞ്ജു കിങ്; ചെന്നെെയ്ക്ക് മിന്നുംജയം

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നെ സൂപ്പർ കിങ്സ് താരം സഞ്ജു സാംസൺ ബൗണ്ടറി നേടുന്നു |ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: സഞ്ജു സാംസന്റെ മറ്റൊരു തകർപ്പൻ പ്രകടനം ചെന്നെെ സൂപ്പർ കിങ്സിന് മിന്നുംജയം സമ്മാനിച്ചു. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ചെന്നെെ തോൽപ്പിച്ചത്. സഞ്-ജു 52 പന്തിൽ 87 റണ്ണുമായി പുറത്താകാതെനിന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹിക്ക് നേടാനായത് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 155 റൺ മാത്രമായിരുന്നു. ചെന്നെെ 17.3 ഓവറിൽ ജയം സ്വന്തമാക്കി. സഞ്-ജുവിന്റെ ഇന്നിങ്സിൽ ആറ് സി-ക്സറും ഏഴ് ഫോറും ഉൾപ്പെട്ടു. സ്-കോർ: ഡൽഹി 155/7 ; ചെന്നെെ 159/2 (17.3).
ചെറിയ ലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് ചെന്നെെ തുടങ്ങിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്-ക്ക്-വാദ് ആറ് റണ്ണെടുത്ത് മടങ്ങിയെങ്കിലും സഞ്ജു ഉത്തരവാദിത്തോടെ ബാറ്റ് വീശി. ഉർവിൽ പട്ടേലുമായി (17) ചേർന്ന് സ്-കോർ മുന്നോട്ടുനയിച്ചു. ശേഷം യുവതാരം കാർത്തിക് ശർമയായിരുന്നു (31 പന്തിൽ 41) കൂട്ട്. മൂന്നാം വിക്കറ്റിൽ ഇരുവരും 114 റണ്ണാണ് കൂട്ടിച്ചേർത്തത്. പത്ത് കളിയിൽ 402 റണ്ണായി സഞ്ജുവിന്. തുടക്കം തകർന്ന ഡൽഹിക്ക് സമീർ റിസ്‌വി 24 പന്തിൽ പുറത്താകാതെ നേടിയ 40 റണ്ണാണ് രക്ഷയായത്. ട്രിസ്‌റ്റൺ സ്‌റ്റബ്‌സും(38) പൊരുതി.
ഓപ്പണർമാരായ പതും നിസങ്കക്കും കെഎൽ രാഹുലിനും ആവേശകരമായ തുടക്കം നൽകാനായില്ല. 15 പന്തിൽ 19 റണ്ണെടുത്ത ലങ്കൻ ബാറ്ററായ നിസങ്കയെ മുകേഷ് ചൗധരിയുടെ പന്തിൽ ഡെവാൾഡ് ബ്രെവിസ് പിടികൂടി. അടുത്ത ഉൗഴം രാഹുലിന്റേതായിരുന്നു (12). വെസ്‌റ്റിൻഡീസ് സ്‌പിന്നറായ അകീൽ ഹുസൈൻ വിക്കറ്റെടുത്തു.
അഫ്‌ഗാൻ സ്‌പിന്നർ നൂർ അഹമ്മദ് എത്തിയതോടെ റണ്ണടി ദുഷ്‌കരമായി. നിതീഷ് റാണയുടെയും(13 പന്തിൽ 15) കരുൺനായരുടെയും (13 പന്തിൽ 13) പ്രതിരോധം തകർന്നു. ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ(2) ഒരിക്കൽകൂടി പരാജയപ്പെട്ടു. ആറാം വിക്കറ്റിൽ സ്‌റ്റബ്‌സും റിസ്‌വിയും സാവധാനത്തിലാണെങ്കിലും സ്‌കോർ ഉയർത്തി. രണ്ട് സിക്‌സറും ഒരു ഫോറമടിച്ച ദക്ഷിണാഫ്രിക്കൻ താരം സ്‌റ്റബ്‌സിനെ ജാമി ഓവർട്ടനാണ് പുറത്താക്കിയത്. അവസാന അഞ്ച് ഓവറിൽ 58 റൺ നേടാനായി. അൻഷുൽ കംബോജ് എറിഞ്ഞ ഇരുപതാം ഓവറിൽ 20 റണ്ണാണ്. അതിൽ അശുതോഷ് ശർമയുടെ രണ്ട് സിക്‌സറുകൾ ഉണ്ടായിരുന്നു. ഒരു പന്ത് ശേഷിക്കെ അശുതോഷ്(5 പന്തിൽ 14) റണ്ണൗട്ടായി. നൂർ അഹമ്മദ് മൂന്ന് ഓവറിൽ 22 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു.










0 comments