വിഘ്നേഷ് പുത്തൂർ ഇനി രാജസ്ഥാനിൽ; സഞ്ജുവിന്റെ പഴയ തട്ടകത്തിലെത്തി മലയാളി താരം

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ ഞെട്ടിച്ച മലയാളി സ്‌പിന്നർ വിഘ്നേഷ് പുത്തൂർ ഇനി സഞ്ജുവിന്റെ പഴയ തട്ടകത്തിൽ. 30 ലക്ഷം രൂപയ്ക്കാണ് ഇരുപത്തിനാലുകാരനായ ഇടംകൈയൻ ബൗളറെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.
മുംബൈ ഇന്ത്യൻസിനായി മിന്നുന്ന തുടക്കം കുറിച്ചെങ്കിലും കാലിന് പരിക്കേറ്റതോടെ സീസണിലെ മത്സരങ്ങൾ നഷ്ടമായിരുന്നു ചെന്നൈയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്താണ് വിഘ്‌നേഷ് ശ്രദ്ധനേടിയത്. എന്നാൽ പരിക്ക് വില്ലനായതോടെ സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ആകെ അഞ്ച് മത്സരങ്ങളിലാണ് മുംബൈയ്ക്കായി വിഘ്നേഷ് കളിച്ചത്. ആറു വിക്കറ്റും നേടി.
മലപ്പുറം പെരിന്തൽമണ്ണ പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർവീട്ടിൽ സുനിലിന്റെയും കെ പി ബിന്ദുവിന്റെയും മകനാണ് വിഘ്നേഷ്.










0 comments