അഫ്‌ഗാനെതിരെ അനായാസ വിജയം; ഇന്ത്യയ്‌ക്ക് ട്വന്റി20 പരമ്പര

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. സഞ്ജുവിന്റെയും അഭിഷേക് ശർമയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ അഫ്‌ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത അഫ്‌ഗാൻ നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 159 റണ്ണെടുത്തപ്പോൾ 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ തുടർച്ചയായി രണ്ടാം മത്സരത്തിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഓപ്പണർമാർ തിളങ്ങിയതോടെ 28 പന്തിൽ ടീം സ്‌കോർ അമ്പതിലെത്തി. 18 പന്തിൽ 39 റൺസാണ് അഭിഷേക് അടിച്ചത്. 22 പന്തിൽ 57 റൺസുമായി സഞ്ജു വിമർശകർക്ക് മറുപടി നൽകി. കളിയുടെ തുടക്കത്തിൽ പതറിയ സഞ്ജു പിന്നീട് ഫോറും സിക്സുമായി കളം നിറയുകയായിരുന്നു. നാല് സിക്‌സും ഏഴ് ഫോറുമാണ് അടിച്ചത്. മുഹമ്മദ് നബി എറിഞ്ഞ ആറാം ഓവറിൽ 20 റൺസാണ് അടിച്ചെടുത്തത്. അടുത്ത ഓവറിൽ റാഷിദ് ഖാനെ ഫോറടിച്ച് അർധസെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായി സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ക്യാച്ചായി പുറത്താവുകയായിരുന്നു. 22 പന്തിൽ 57 റൺസുമായാണ് മടങ്ങിയത്. ക്യാപറ്റൻ ശ്രേയസ് അയ്യർ പതിനൊന്ന് റൺസിന് പുറത്തായി. ഇഷാൻ കിഷനും (33) തിലക് വർമയും (14) പുറത്താകാതെ നിന്നു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി മൂന്നും അർഷ്‌ദീപ് സിങ് രണ്ടും വിക്കറ്റെടുത്ത് തിളങ്ങി. വിജയം അനിവാര്യമായ മത്സരത്തിൽ റൺസ് കൂട്ടിചേർക്കും മുമ്പ് തന്നെ അഫ്ഗാനിസ്ഥാന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ റഹ്‌മാനുള്ള ഗുർബസ് (0) രാണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. അർഷ്‌ദീപ് സിങിനാണ് വിക്കറ്റ്. ടീം സ്കോർ അൻപത് കടന്നതിന് പിന്നാലെ ക്യാപ്‌റ്റൻ ഇബ്രാഹിം സദ്രാൻ(37) നിതീഷ് കുമാർ റെഡ്ഡിക്ക് മുന്നിൽ വീണു. ക്യാപ്റ്റൻ തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (20) റാഷിദ് ഖാനും (28) നടത്തിയ പോരാട്ടമാണ് ടീമിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്









0 comments