Deshabhimani

വെല്ലിങ്‌ടണിൽ റൺമഴ: അഭിഷേകും വൈഭവും കത്തിക്കയറി; കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര

abhi.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 03:41 PM | 1 min read

വെല്ലിങ്‌ടൺ: ഒപ്പണർ അഭിഷേക് ശർമയും (38 പന്തിൽ 113) വൈഭവ് സൂര്യവംശിയും (19 പന്തിൽ 45) കത്തിപടർന്നപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. കിവീസ് ഉയർത്തിയ 198 റൺസ് 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച്‌ മത്സര പരമ്പര 3-0ന് ശ്രേയസ്‌ അയ്യരും സംഘവും സ്വന്തമാക്കി. സ്കോർ: ന്യൂസിലൻഡ് 198/3. ഇന്ത്യ (199/4)


ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലും (89) ഫിൻ അലനുമാണ് (40) കിവീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി അർഷദീപ് സിങ്, അക്‌സർ പട്ടേൽ, നിധീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് അഭിഷേകും വൈഭവും ഒന്നിച്ചപ്പോൾ കീവീസ് ബോളർമാർ കാഴ്ചക്കാരായി. ആറ് ഓവറിൽ ഇന്ത്യൻ സ്‌കോർ 118 ആയി. ടീം സ്കോർ 133ൽ എത്തിയപ്പോൾ വൈഭവ് മടങ്ങി. 19 പന്തില്‍ നാല് വീതം ഫോറും സിക്സുമാണ് വൈഭവ് അടിച്ചെടുത്തത്. പിന്നീടെത്തിയ സഞ്ജുവിനെ കാഴ്ച്ചകാരനാക്കി ഒരറ്റത്ത് നിന്ന് അഭിഷേക് അടിതുടർന്നു. പത്ത് ഓവറിൽ 178 റൺ എന്ന നിലയിൽ ഇന്ത്യയുടെ വിജയം സുരക്ഷിതമാക്കിയാണ് അഭിഷേക് മടങ്ങയത്. പതിനൊന്ന് സിക്സും ഒമ്പത് ഫോറുമാണ് അഭിഷേക് നേടിയത്. അയ്യരും സഞ്ജുവും വേഗത്തില്‍ പുറത്തായെങ്കിലും 40 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയം കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home